സൈജു കുറുപ്പ് നായകനായി എത്തുന്ന പുതിയ ചിത്രം ഹരിവരാസനത്തിന്റെ ചിത്രീകരണം തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലും മറ്റ് ഇതര ലൊക്കേഷനുകളിലുമായി പുരോഗമിക്കുന്നു. രാജേഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് ഡോക്ടർ കെ. അമ്പാടിയാണ്. ഇപ്പോഴിതാ പ്രശസ്ത തെന്നിന്ത്യൻ താരം യോഗി ബാബുവും ചിത്രത്തിൽ പ്രധാന റോളിൽ അഭിനയിക്കുന്നുവെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. സൈജു കുറുപ്പാണ് സോഷ്യൽ മീഡിയയിലൂടെ ഈ വിവരം വെളിപ്പെടുത്തിയത്.

മലയാളികൾക്ക് മികവുറ്റ സിനിമകൾ സമ്മാനിച്ച അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. മാളികപ്പുറം ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ച രഞ്ജിൻ രാജ് തന്നെയാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. പ്രോജക്റ്റ് ഡിസൈനർ : ആർ ജയചന്ദ്രൻ, ഡി ഓ പി : സജാദ് കാക്കു, എഡിറ്റർ : അജീഷ് ഇടമൺ, പ്രൊഡക്ഷൻ കൺട്രോളർ : ശശി പൊതുവാൾ, പ്രൊഡക്ഷൻ ഡിസൈനർ : രാഖിൽ, വസ്ത്രാലങ്കാരം : സ്റ്റെഫി സേവ്യർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : പാർത്ഥൻ. സി, മേക്കപ്പ് : ഹസ്സൻ വണ്ടൂർ, അസ്സോസിയേറ്റ് ഡയറക്റ്റർ : നിധീഷ്, സ്റ്റിൽസ്: ജെഫിൻ ബിജോയ്, ഡിസൈൻ : ഇല്ലുമിനാർട്ടിസ്റ്റ്, പി ആർ ഓ : പ്രതീഷ് ശേഖർ.
