പ്രതിപക്ഷ ഉപനേതൃ സ്ഥാനവും സിപിഎമ്മിന് തന്നെ

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ സ്ഥാനം വേണമെന്ന സിപിഐയുടെ ആവശ്യം ശക്തമാകുന്നതിനിടയിൽ ചേർന്ന നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷനിരയിലെ രണ്ടാം സീറ്റ് സിപിഎം തന്നെ എടുത്തു. ആദ്യ സീറ്റ് ഡെപ്യൂട്ടി സ്പീക്കർക്കാണ്. രണ്ടാമത്തെ സീറ്റ് പ്രതിപക്ഷനേതാവിന്റേതും മൂന്നാം സീറ്റ് പ്രതിപക്ഷ ഉപനേതാവിന്റേതുമാണ്.

പ്രതിപക്ഷനേതാവായ പിണറായി വിജയന്റെ തൊട്ടടുത്ത സീറ്റിൽ വ്യാഴാഴ്ച ഇരുന്നത് മുൻ മന്ത്രി കെ.എൻ. ബാലഗോപാലാണ്. മൂന്നാം സീറ്റാണ് സി.പി.ഐ കക്ഷിനേതാവായ കെ. രാജന് ലഭിച്ചത്. ഉപനേതാവ് പദവി സി.പി.ഐ.ക്ക് നൽകിയാൽ പിണറായി വിജയന് തൊട്ടടുത്ത സീറ്റിൽ കെ. രാജൻ വരും. സത്യപ്രതിജ്ഞ ദിനത്തിലെ സീറ്റ് അനുവദിക്കൽ താൽക്കാലികമാണ്. പ്രതിപക്ഷനിരയിൽ നാലാമത്തെ സീറ്റ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കൂടിയായ രാജീവ് ചന്ദ്രശേഖറിനാണ് അനുവദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *