തിരുവനന്തപുരം: ഇനി മുതൽ ലോക്ഭവനില്‍ മാംസാഹാരം പാചകം ചെയ്യരുതെന്ന നിയുക്ത ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂരിന്റെ നിര്‍ദേശത്തിനെതിരെ സിപിഐ രംഗത്ത്. ഗവര്‍ണറുടെ തീരുമാനം വേഗത്തില്‍ തിരുത്തണമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ഉപദേഷ്ടാക്കള്‍ തന്നെ അക്കാര്യം അദ്ദേഹത്തെ പറഞ്ഞ് മനസ്സിലാക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു. ഗവര്‍ണര്‍ സസ്യാഹാരി ആണെങ്കില്‍ എല്ലാവരും സസ്യാഹാരം കഴിക്കണമെന്ന തിട്ടൂരം ശരിയല്ലെന്ന് ആനി രാജയും പ്രതികരിച്ചു. ഗവര്‍ണറുടെ നിര്‍ദേശം ഭരണഘടനാ വിരുദ്ധമാണെന്നും ലോക്ഭവന് ജീവനക്കാരുടെ ഭക്ഷണ സ്വാതന്ത്ര്യം അനുവദിച്ച് കൊടുക്കണമെന്നും ആനി […]
Tag: cpi
സംയുക്ത നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുക്കണം; പിണറായിയുടെ നിർദേശം തള്ളി സിപിഐ
തിരുവനന്തപുരം: സംയുക്ത നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ നിര്‍ദേശം തളളി സിപിഐ. പ്രതിപക്ഷ ഉപനേതൃസ്ഥാനത്തില്‍ തീരുമാനം ഇല്ലാതെ യോഗത്തിനില്ലെന്നാണ് സിപിഐ നിലപാട്. നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി യോഗം ചേരണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പാർട്ടിയിൽ ആലോചിക്കാതെ ഇതിൽ മറുപടി നൽകാനാകില്ലെന്ന് സിപിഐ നിയമസഭാ കക്ഷി നേതാവ് കെ. രാജൻ വ്യക്തമാക്കുകയായിരുന്നു. പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിന് വേണ്ടി മുന്നണി നേതൃത്വത്തിന് മുന്നില്‍ ഇനി അപേക്ഷിക്കാന്‍ പോകേണ്ടെന്ന് സിപിഐ തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ആവശ്യം ഉന്നയിച്ച് […]
മലപ്പുറത്തിനെതിരെ പി. നന്ദകുമാർ നടത്തിയ വിമർശനം തളളി സിപിഐ
തിരുവനന്തപുരം: മലപ്പുറത്തിനെതിരെ സിപിഐഎം നേതാവ് പി. നന്ദകുമാർ നടത്തിയ വിമർശനം തളളി സിപിഐ. മലപ്പുറം മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നാടാണെന്ന് സിപിഐ മുഖപത്രമായ ജനയുഗത്തിൽ ലേഖനം. സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ.പി.സുരേഷ് രാജിന്റേതാണ് ലേഖനം. ഒരു പ്രദേശത്തിന്റെ മതനിരപേക്ഷത അളക്കേണ്ടത് ഒരു മതവിഭാഗത്തിന്റെ എണ്ണത്തിലൂടെയല്ലെന്ന് ലേഖനത്തിൽ പറയുന്നു. മതനിരപേക്ഷത എന്നത് മതത്തെ എതിർക്കുന്നതല്ലെന്നും ലേഖനത്തിൽ പരാമർശമുണ്ട്. മലപ്പുറത്തിന്റെ സാമൂഹിക ചരിത്രത്തെ ഒരു മതത്തിന്റെ ചരിത്രമായി മാത്രം കാണുന്നത് ചരിത്രപരമായി അപൂർണമാണ്. മലപ്പുറത്തിന്റെ മതനിരപേക്ഷത വലിയ രാഷ്ട്രീയ മുദ്രവാക്യങ്ങളിൽ […]
സിപിഐ ഇല്ലായിരുന്നെങ്കിൽ സിപിഎം പിഎംശ്രീയിൽ എൽഡിഎഫിനെ പണയപ്പെടുത്തുമായിരുന്നു; ബിനോയ് വിശ്വം
പാലക്കാട്: സിപിഐ ഇല്ലായിരുന്നുവെങ്കിൽ പിഎംശ്രീ വിഷയത്തിൽ എൽഡിഎഫിനെ സിപിഎം പണയപ്പെടുത്തുമായിരുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിഎംശ്രീ ആർഎസ്എസിന്റെ പരിപാടിയാണെന്നും അതിന് കൂട്ടുനിൽക്കില്ലെന്നും സിപിഐ കർശന നിലപാടെടുത്തതുകൊണ്ടാണ് പിന്നീട് സിപിഐ കേന്ദ്രനേതൃത്വത്തിന് അത് തിരുത്തേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു. അന്ന് സിപിഐ നിലപാടെടുത്തതുകൊണ്ടാണ് ഇന്ന് എൽഡിഎഫിന് തലയുയർത്തി നിൽക്കാൻ കഴിയുന്നതെന്നും സിപിഎമ്മിനെ കൂടി രക്ഷിച്ചെടുത്തത് സിപിഐയാണെന്നും അദ്ദേഹം പറഞ്ഞു. എലപ്പുള്ളിയിൽ ബ്രൂവറി വേണ്ട എന്ന നിലപാടിൽ ഉറച്ചുനിന്നതും സിപിഐ ആണെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. എൽഡിഎഫ് മന്ത്രിമാരുമായി […]
സർക്കാരിനെതിരേ ഒറ്റയ്ക്ക് സമരത്തിനിറങ്ങാൻ സിപിഐ
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച് സി.പി.എം-സി.പി.ഐ തർക്കം സമവായത്തിലെത്താത്ത സാഹചര്യത്തിൽ സർക്കാരിനെതിരേ ഒറ്റയ്ക്ക് സമരത്തിനിറങ്ങാൻ സി.പി.ഐ. മുന്നണിയുടെ സമരങ്ങൾ ഉടനുണ്ടാകുമെന്നും എല്ലാ കക്ഷികൾക്കും ഒറ്റയ്ക്കൊറ്റയ്ക്ക് സമരം നടത്താൻ അവകാശമുണ്ടെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. 12-ന് നിയമസഭാസമ്മേളനം തുടങ്ങും. അതിനുശേഷം, മുഴുവൻ മേഖലകളിൽനിന്നും പ്രവർത്തകരെ എത്തിച്ച് 14-ന് പാർട്ടിയുടെ ശക്തിതെളിയിക്കുന്ന സമരപരിപാടി ഒരുക്കാനാണ് സി.പി.ഐ.യുടെ തീരുമാനം. വെള്ളപ്പൊക്കം കാരണം ദുരിതം നേരിട്ടവർക്ക് സർക്കാർ പ്രഖ്യാപിച്ച 10,000 രൂപ വിതരണം ചെയ്യുക, ഇടതുസർക്കാർ നടപ്പാക്കിയ […]
പിണറായിക്കെതിരായ ഇഡി നീക്കത്തില്‍ രാഷ്ട്രീയം നോക്കേണ്ടെന്ന് സിപിഐ
തിരുവനന്തപുരം: പിണറായിക്കെതിരായ ഇഡി നീക്കത്തില്‍ രാഷ്ട്രീയം നോക്കേണ്ടെന്ന് നിലപാടെടുത്ത് സിപിഐ. നിയമം ഏത് വഴിക്ക് പോകുന്നുവെന്നത് മാത്രം നോക്കിയാല്‍ മതിയെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. ഇ ഡി നീക്കത്തില്‍ പിണറായി വിജയനെ സിപിഐ പിന്തുണക്കില്ലെന്നാണ് സൂചന. സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം വിഷയം സംബന്ധിച്ച തീരുമാനം എടുത്തു എന്നാണ് റിപ്പോര്‍ട്ട്. വീണ.ടി സിഎംആര്‍എല്ലില്‍ നിന്ന് പണം വാങ്ങി എന്നത് യാഥാര്‍ത്ഥ്യമാണെന്നാണ് നേത്യത്വം ചൂണ്ടിക്കാട്ടുന്നത്. അത് സേവനത്തിനാണെന്ന് തെളിയിക്കേണ്ട ബാധ്യത വീണക്ക് മാത്രമാണ്. കമ്പനിക്ക് എകെജി സെന്ററിന്റെ അഡ്രസ് […]
പ്രതിപക്ഷ ഉപനേതൃ പദവി; സിപിഐയെ അനുയിപ്പിക്കാന്‍ സിപിഐഎം
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവിയിൽ സിപിഐയെ അനുനയിപ്പിക്കാൻ പുതിയ നീക്കവുമായി സിപിഐഎം. തൽക്കാലം പ്രതിപക്ഷ ഉപനേതാവ് പദവി ഒഴിവാക്കാനുള്ള ആലോചനയിലാണ് സിപിഐഎം. തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ സിപിഐഎം പദവി ഏറ്റെടുത്തേക്കില്ല. ഈ സാഹചര്യത്തിലാണ് ഉപനേതാവ് പദവി തന്നെ തൽക്കാലം വേണ്ടെന്ന് വെയ്ക്കാൻ സിപിഐഎം ആലോചിക്കുന്നത്. സിപിഐഎമ്മിൻ്റെ സംസ്ഥാന സെക്രട്ടറിയേറ്റ് ഈ വിഷയം ചർച്ച ചെയ്യും. വിഷയത്തിൽ പുതിയ ഫോർമുല സിപിഐക്ക് മുന്നിൽ വെയ്ക്കാനാണ് സിപിഐഎം നീക്കം. പുതിയ നിർദ്ദേശം സിപിഐ അംഗീകരിച്ചാൽ തർക്കം ഒഴിവാക്കാൻ സാധിക്കുമെന്നാണ് സിപിഐഎം […]
‘എല്‍ഡിഎഫ് രൂപീകരിക്കാന്‍ ഏറ്റവും വലിയ പങ്കുവഹിച്ച പാര്‍ട്ടി സിപിഐ ആണ്’; ബിനോയ് വിശ്വം
ന്യൂഡൽഹി: എല്‍ഡിഎഫിനെ തകര്‍ക്കുന്ന ഒന്നും സിപിഐ ചെയ്യില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്‍ഡിഎഫ് സിപിഐയുടെ കുഞ്ഞാണെന്നും കുഞ്ഞിനെ ഹനിക്കുന്ന ഒന്നും സിപിഐ ചെയ്യില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. എല്‍ഡിഎഫ് രൂപീകരിക്കാന്‍ വേണ്ടി ഏറ്റവും വലിയ പങ്കുവഹിച്ച പാര്‍ട്ടി സിപിഐ ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉപനേതൃപദവിയില്‍ സിപിഐ ഉന്നിയിച്ച ആവശ്യത്തില്‍ ഉറച്ച് നില്ക്കും. പ്രത്യേക ബ്ലോക്കായി ഇരിക്കുമോ എന്നതിനെക്കുറിച്ച് സിപിഐക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.പ്രതിപക്ഷ ഉപനേതൃപദവിയിൽ ബിനോയ് വിശ്വം പ്രകടിപ്പിച്ചത് പാര്‍ട്ടിയുടെ ആത്മവിശ്വാസമാണെന്ന് കെ രാജന് […]
സിപിഐ നിർണ്ണായക യോഗം നാളെ ഡൽഹിയിൽ
ഡൽഹി: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച വിവാദങ്ങൾക്കിടെ സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ് യോഗങ്ങൾ നാളെ ഡൽഹിയിൽ. പാർട്ടി ആസ്ഥാനത്ത് ചേരുന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഡി രാജ പങ്കെടുക്കും. വൈകിട്ട് 6 മണിക്ക് അജോയ് ഭവനിലാണ് യോഗം നടക്കുക. കേരളത്തിൽ നിന്നുള്ള കേന്ദ്ര നേതാക്കളും യോഗത്തിൽ പങ്കെടുക്കും. കേരളത്തിലെ സിപിഎം- സിപിഐ ബന്ധം വഷളാകുന്നതിനിടെയാണ് യോഗം അടിയന്തിര യോഗം ചേരുന്നത്. സിപിഐ സെക്രട്ടേറിയറ്റ് യോഗവും ചേരും.തങ്ങളുടെ ആവശ്യങ്ങൾ തുടർച്ചയായി ഉന്നയിക്കുമ്പോഴും അത് അംഗീകരിക്കാൻ സിപിഐഎം ഇതുവരെ […]
പ്രതിപക്ഷ ഉപനേതൃപദവി തർക്കം; നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ സിപിഐ
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയിൽ സിപിഎം കടുംപിടിത്തം തുടർന്നാൽ നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ സിപിഐ നീക്കം. പിന്നാലെ തന്നെ ഏഴ് മാസത്തിനുള്ളിൽ വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പും സിപിഐ തുറുപ്പുചീട്ടാക്കും. നിയമസഭയിൽ അംഗബലം കുറവായതിനാൽ സി.പി.എമ്മിന് സി.പി.ഐ.യുടെ വോട്ടില്ലാതെ രാജ്യസഭയിലേക്ക് വിജയിക്കാനാവില്ല. എൽഡിഎഫിലെ തർക്കം മുതലെടുക്കാൻ യുഡിഎഫ് ഒരു സ്ഥാനാർഥിയെ അധികം നിർത്തുകയോ സി.പി.ഐ. ഒറ്റയ്ക്ക് സ്ഥാനാർഥിയെ നിർത്തിയാൽ പിന്തുണയ്ക്കുകയോ ചെയ്താൽ സി.പി.എമ്മിന് വെല്ലുവിളിയാവും.അതേസമയം, ഇരുപാർട്ടികളുടെയും കേന്ദ്രനേതൃത്വം ഐക്യത്തിന് നിലപാടെടുക്കുകയും എൽ.ഡി.എഫ്. കൺവീനർ അനുനയം വ്യക്തമാക്കുകയും ചെയ്ത പശ്ചാത്തലത്തിൽ […]
