തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവി കിട്ടുമെന്നതിൽ പൂർണവിശ്വാസമുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുന്നണി തകരാൻ ഉള്ള ഒരു നടപടിയും സിപിഐ ചെയ്യില്ലെന്നും RJDയുമായി ഒരു തർക്കത്തിനുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഉപനേതൃ പദവി സംബന്ധിച്ച ഒരു അധ്യായവും അടഞ്ഞിട്ടില്ല. അധ്യായം അടഞ്ഞു എന്ന് ആര് പറഞ്ഞുവെന്ന് ചോദിച്ച ബിനോയ് വിശ്വം സിപിഐയും സിപിഎമ്മും തമ്മിൽ നല്ല ബന്ധമാണുള്ളതെന്നും ആവർത്തിച്ചു. അതേസമയം, കഴിഞ്ഞ ദിവസം നടന്ന സിപിഎം സിപിഐ ഉഭയകക്ഷി ചർച്ച പ്രത്യേക തീരുമാനം ഒന്നുമില്ലാതെ പിരിഞ്ഞു. […]
Tag: cpi
പ്രതിപക്ഷ ഉപനേതാവ് സ്ഥാനം; ‘എല്ലാ സ്ഥാനവും ഒറ്റ പാര്‍ട്ടിക്ക് എന്ന രീതി മാറിയേ തീരൂ’; ബിനോയ് വിശ്വം
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിനായുള്ള അവകാശവാദത്തില്‍ ഉറച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കീഴ്‌വഴക്കം പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ആര്‍ക്കും കഴിയില്ല. സ്ഥാനങ്ങള്‍ ചെറുതോ വലുതോ ആകട്ടെ, അത് പങ്കുവയ്ക്കണം. ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെങ്കില്‍ ആ പങ്കുവെക്കല്‍ അനിവാര്യമെന്നും ബിനോയ് വിശ്വം പറഞ്ഞു. പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തര്‍ക്കവും സംശയവുമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. ആ സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണ്. അവിടെ കീഴ്‌വഴക്കം പറഞ്ഞുകൊണ്ട് ഒഴിഞ്ഞുമാറാന്‍ ആര്‍ക്കുമാര്‍ക്കും കഴിയില്ല. എല്ലാ കീഴ്‌വഴക്കവും മാറേണ്ടി വന്നാല്‍ […]
തുരങ്കപാത നിര്‍മാണത്തില്‍ സിപിഐക്ക് എതിര്‍പ്പുണ്ടായിരുന്നു; ബിനോയ് വിശ്വം
തിരുവനന്തപുരം: വയനാട് തുരങ്കപാത നിര്‍മാണത്തില്‍ സിപിഐക്ക് എതിര്‍പ്പുണ്ടായിരുന്നുവെന്ന് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഒരു ആവേശത്തിന് വികസനമെന്ന് പറഞ്ഞ് ചാടിവീണ് വികസനം വികസനം എന്ന് ആര്‍പ്പ് വിളിച്ചാല്‍ പോരെന്നും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കണമെന്ന് പറയാന്‍ ശ്രമിച്ചിരുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ പല കേന്ദ്രങ്ങള്‍ക്കും അന്നത് മനസിലായില്ല. പ്രക്യതിക്ക് വേണ്ടി മിണ്ടിപ്പോയാല്‍ മിണ്ടുന്നവരെ വികസന വിരോധികളെന്ന് വിളിക്കുന്ന ശീലം അന്നുമുണ്ടായിരുന്നുവെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി. തുരങ്കപാത വേണമെന്ന് വാദിക്കുന്നവര്‍ സംഭവിക്കാന്‍ പോകുന്ന ദുരന്തങ്ങളെ കുറിച്ച് […]
പ്രതിപക്ഷ ഉപനേതാവ് പദവി; പ്രതിസന്ധിയിൽ എൽഡിഎഫ്
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് കനത്ത പ്രതിസന്ധിയിലാണ് എൽഡിഎഫ്. പിണറായി വിജയന്‍റെ പ്രതികരണത്തിനെതിരെ സിപിഐ പരസ്യമായി രംഗത്ത് വന്നു. പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറി പി. പി സുനീർ വ്യക്തമാക്കി. ഏകപക്ഷീയമായി എടുക്കേണ്ട തീരുമാനമല്ല ഇത്. പിണറായി പറഞ്ഞത് പാർട്ടിയുടെ ആകെ നിലപാടാണോ എന്നത് സിപിഎം വ്യക്തമാക്കണം. സിപിഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി ഉണ്ടാവുമായിരുന്നില്ല. പി എം ശ്രീയിൽ ഉൾപ്പടെ അത് വ്യക്തമാക്കിയിട്ടുണ്ടെന്നും […]
മന്ത്രിക്ക് വിരുന്നൊരുക്കി; മുതിര്‍ന്ന പ്രവര്‍ത്തകനെ പുറത്താക്കി സിപിഐ
തൃശൂർ: മന്ത്രി ഒ. ജെ ജനീഷിനും സഹപ്രവര്‍ത്തകര്‍ക്കും വിരുന്നൊരുക്കിയതിന്റെ പേരില്‍ മുതിര്‍ന്ന പ്രവര്‍ത്തകനെ പുറത്താക്കി സിപിഐ. ബ്രാഞ്ച് അംഗമായ പി. എസ് അബ്ദുല്‍ റഹ്മാനെയാണ് പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. തൃശൂരിലെ അഷ്ടമിച്ചിറ ബ്രാഞ്ച് കമ്മിറ്റിയുടേതാണ് നടപടി. വര്‍ഷങ്ങളായി പാര്‍ട്ടിയുടെ വിവിധ ഘടകങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ആളാണ് അബ്ദുല്‍ റഹ്മാന്‍. മന്ത്രിയുടെ നന്ദി പ്രകടന സന്ദര്‍ശനത്തിനിടെ വീട്ടില്‍ ഭക്ഷണം നല്‍കിയതിനെ തുടര്‍ന്നാണ് പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചതെന്നാണ് വിവരം. അതേസമയം സംഭവത്തില്‍ പ്രതികരിച്ച് അബ്ദുല്‍ റഹ്മാന്‍ […]
പ്രതിപക്ഷ ഉപനേതൃ സ്ഥാനവും സിപിഎമ്മിന് തന്നെ
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ സ്ഥാനം വേണമെന്ന സിപിഐയുടെ ആവശ്യം ശക്തമാകുന്നതിനിടയിൽ ചേർന്ന നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷനിരയിലെ രണ്ടാം സീറ്റ് സിപിഎം തന്നെ എടുത്തു. ആദ്യ സീറ്റ് ഡെപ്യൂട്ടി സ്പീക്കർക്കാണ്. രണ്ടാമത്തെ സീറ്റ് പ്രതിപക്ഷനേതാവിന്റേതും മൂന്നാം സീറ്റ് പ്രതിപക്ഷ ഉപനേതാവിന്റേതുമാണ്. പ്രതിപക്ഷനേതാവായ പിണറായി വിജയന്റെ തൊട്ടടുത്ത സീറ്റിൽ വ്യാഴാഴ്ച ഇരുന്നത് മുൻ മന്ത്രി കെ.എൻ. ബാലഗോപാലാണ്. മൂന്നാം സീറ്റാണ് സി.പി.ഐ കക്ഷിനേതാവായ കെ. രാജന് ലഭിച്ചത്. ഉപനേതാവ് പദവി സി.പി.ഐ.ക്ക് നൽകിയാൽ പിണറായി വിജയന് തൊട്ടടുത്ത സീറ്റിൽ കെ. […]
ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ല; പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന് സിപിഐ
കണ്ണൂർ: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന ആവശ്യത്തിൽ നിന്ന് പിന്മാറാതെ സിപിഐ. പാർട്ടിക്ക് അർഹതപ്പെട്ടത് കൊണ്ടാണ് ചേദിച്ചതെന്നും ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു. കഴിഞ്ഞ കുറച്ചുകാലമായി പ്രതിപക്ഷത്തിരിക്കുമ്പോൾ സിപിഎം തന്നെയാണ് പ്രതിപക്ഷ നേതൃപദവിയും ഉപനേതാവ് പദവിയും കൈവശം വെച്ചിരുന്നത്. എന്നാൽ, ഇക്കുറി അതിന് മാറ്റം വേണമെന്നാണ് സിപിഐയുടെ ആവശ്യം. തങ്ങളുടെ ആവശ്യം ന്യായമാണെന്നും പാർട്ടിക്ക് അർഹതപ്പെട്ടത് കൊണ്ടാണ് ചോദിച്ചതെന്നും ബിനോയ് വിശ്വം അറിയിച്ചു. ചർച്ച തുടരുകയാണ്. സിപിഐക്ക് ആ സ്ഥാനം […]
പ്രതിപക്ഷ ഉപനേതാവ് പദവി വേണം, അക്കാര്യത്തിൽ വിട്ടുവീഴ്ച ഇല്ലെന്ന് ബിനോയ് വിശ്വം
ഡൽഹി: പ്രതിപക്ഷ ഉപനേതാവ് പദവി വേണം എന്ന തീരുമാനത്തിൽ വിട്ടുവീഴ്ച ഇല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഎം സാങ്കേതിക കാരണങ്ങളാണ് പറയുന്നതെന്നും അത് മാറണമെന്നും ബിനോയ് വിശ്വം പറഞ്ഞു. പ്രതിപക്ഷ നേതാവ് ആരാണെന്നത് സിപിഎം തീരുമാനിക്കട്ടെയെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐ ദേശീയ കൗൺസിൽ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിപൂജ തിരിച്ചടിയായെന്നത് ലോക ചരിത്രത്തിൽ നിന്നും പാർട്ടി പഠിച്ച വലിയ പാഠം ആണെന്നും വ്യക്തിപൂജ ഉണ്ടായിട്ടുണ്ടെങ്കിൽ വലിയ പിഴവ് ആണെന്നും ബിനോയ് […]
തെരഞ്ഞെടുപ്പിലെ തോൽവി അന്വേഷിക്കാൻ അന്വേഷണ കമ്മീഷനെ നിയോഗിക്കാനൊരുങ്ങി സിപിഐ
കൊല്ലം: പാർട്ടിക്ക് ആധിപത്യമുണ്ടായിരുന്ന സീറ്റുകളിലുണ്ടായ പരാജയം അന്വേഷിക്കാൻ സി.പിഐ അന്വേഷണ കമ്മീഷനെ നിയോഗിച്ചേക്കും. ചിറയൻകീഴ്, ചടയമംഗലം, ചാത്തന്നൂർ, വൈക്കം, പീരുമേട്, നാദാപുരം എന്നിവിടങ്ങളിലെ കനത്ത തോൽവിയാണ് സംസ്ഥാനനേതൃത്വം അന്വേഷിക്കുന്നത്. തോൽവി സംബന്ധിച്ച് അന്വേഷണം വേണമെന്ന് മുതിർന്ന നേതാവ് സി.എൻ ചന്ദ്രൻ സംസ്ഥാനനേതൃയോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. ചാത്തന്നൂർ സീറ്റിൽ ബിജെപി ജയിച്ചത് അതീവഗൗരവത്തോടെ കാണണമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. ചടയമംഗലത്ത് മന്ത്രി ജെ. ചിഞ്ചുറാണിയുടെ തെരഞ്ഞെടുപ്പുപ്രവർത്തനങ്ങൾ വേണ്ട വിധം നടന്നില്ലെന്ന് കാട്ടി സംസ്ഥാനനേതൃത്വത്തിന് പരാതി പോയിട്ടുണ്ട്. പീരുമേടൊഴികെയുള്ള മണ്ഡലങ്ങളിൽ, തോൽവിയുടെ സൂചനപോലും […]
വിജയ്ക്ക് ഉപാധികളില്ലാതെ പിന്തുണ നൽകി സിപിഐയും സിപിഎമ്മും
ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ്ക്ക് ഉപാധികളില്ലാതെ പിന്തുണ നൽകി സിപിഐയും സിപിഎമ്മും. സിപിഐ തയ്യാറാക്കിയ കത്തിൽ ഉപാധികൾ ഇല്ലാത്ത പിന്തുണ എന്നാണ് പരാമർശിച്ചിട്ടുള്ളത്. മതേതര, സുസ്ഥിര, ജനാധിപത്യ ഭരണത്തിന് പിന്തുണയെന്നാണ് കത്തിൽ പറയുന്നത്. ഇതോടെ തമിഴ്നാട്ടിൽ വിജയ് മുഖ്യമന്ത്രി സ്ഥാനത്ത് എത്തുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. ടിവികെയ്ക്ക് പിന്തുണ നൽകാൻ ഇടത് പാർട്ടികൾ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഇടതു പാർട്ടികൾക്ക് തൊഴിൽ വകുപ്പ് നൽകാമെന്ന ധാരണയിൽ ടിവികെ നേതാക്കൾ എത്തി. ഇതോടെ 116 എന്ന സംഖ്യയിലേക്ക് ടിവികെ എത്തി. […]
