ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ല; പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന് സിപിഐ

കണ്ണൂർ: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന ആവശ്യത്തിൽ നിന്ന് പിന്മാറാതെ സിപിഐ. പാർട്ടിക്ക് അർഹതപ്പെട്ടത് കൊണ്ടാണ് ചേദിച്ചതെന്നും ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു. കഴിഞ്ഞ കുറച്ചുകാലമായി പ്രതിപക്ഷത്തിരിക്കുമ്പോൾ സിപിഎം തന്നെയാണ് പ്രതിപക്ഷ നേതൃപദവിയും ഉപനേതാവ് പദവിയും കൈവശം വെച്ചിരുന്നത്. എന്നാൽ, ഇക്കുറി അതിന് മാറ്റം വേണമെന്നാണ് സിപിഐയുടെ ആവശ്യം. തങ്ങളുടെ ആവശ്യം ന്യായമാണെന്നും പാർട്ടിക്ക് അർഹതപ്പെട്ടത് കൊണ്ടാണ് ചോദിച്ചതെന്നും ബിനോയ് വിശ്വം അറിയിച്ചു.

ചർച്ച തുടരുകയാണ്. സിപിഐക്ക് ആ സ്ഥാനം കിട്ടിയിരിക്കും. ഉപനേതാവായി ആരെ പരിഗണിക്കുമെന്ന കാര്യത്തിൽ സിപിഐയിൽ ധാരണയായിട്ടുണ്ട്. അക്കാര്യം സെക്കൻഡുകൾ കൊണ്ട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം മുഴുവനായി ചൊല്ലിയതിൽ സിപിഐയും വിമർശനമുന്നയിച്ചു. ഇന്ത്യയുടെ ദേശീയ വികാരങ്ങളെ തെറ്റായ വ്യാഖ്യാനിക്കുന്ന ഭാഗമാണ് അത്. വന്ദേമാതരം മുഴുവനായി ചൊല്ലേണ്ട എന്നത് കോൺഗ്രസും എടുത്ത തീരുമാനമായിരുന്നു. എന്നാൽ, കോൺഗ്രസ്‌ നിഷ്കരുണം അത് നടപ്പിലാക്കിയെന്നും ആ ഭാഗം ഒഴിവാക്കണമായിരുന്നുവെന്നുമാണ് സിപിഐ വിമർശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *