തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ആറുമാസത്തെ ഭരണത്തെ വിമര്‍ശിച്ച് സിപിഐഎം നേതാവ് വി ശിവന്‍കുട്ടി. ആറുമാസമായി മുഖ്യമന്ത്രി പറയുന്നത് നുണ മാത്രമാണെന്നും ഇടതുമുന്നണി കൊണ്ടുവന്ന എല്ലാ വികസന പ്രവര്‍ത്തനങ്ങളും ഈ സര്‍ക്കാര്‍ മരവിപ്പിച്ചുവെന്നും ശിവന്‍കുട്ടി ആരോപിച്ചു. ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പ് നടന്നാല്‍ ജനങ്ങള്‍ യുഡിഎഫിനെ തള്ളികളയുമെന്നും ശിവന്‍കുട്ടി തുറന്നടിച്ചു. പൊതുവിദ്യാഭ്യാസ മേഖലയിൽ അക്കാദമിക രംഗം തകര്‍ക്കുകയും സബ്ജക്ട് മിനിമം നിര്‍ത്തലാക്കുകയും ചെയ്തു. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി സ്വകാര്യവല്‍ക്കരിച്ചു. കെ ഫോണ്‍ സ്കൂളുകളില്‍ വേണമെങ്കില്‍ പണം കൊടുക്കണം. […]
Tag: cpim
വ്യാജ വാർത്തകൾക്കെതിരെ എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: മഹാരാജാസ് കോളേജിലെ വിദ്യാർത്ഥി പ്രതിഷേധവുമായി ബന്ധപ്പെട്ട വ്യാജപ്രചരണങ്ങൾക്കെതിരെ നിയമനടപടിയുമായി CPIM സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തന്റെ പേരിൽ വ്യാജ പ്രസ്താവനകൾ പ്രചരിപ്പിച്ചെന്നാരോപിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. പ്രതിഷേധത്തിന് നേതൃത്വം നൽകിയ നഫീസത്തുല്‍ മിസ്രിയയ്ക്കെതിരെ താൻ വിവാദ പരാമർശം നടത്തിയെന്ന രീതിയിലാണ് സോഷ്യൽ മീഡിയയിൽ വ്യാജ പോസ്റ്റുകൾ പ്രചരിച്ചത്. നഫീസത്തുല്‍ മിസ്രിയയ്ക്ക് എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട് ബന്ധമുണ്ടെന്ന് താൻ പറഞ്ഞെന്നായിരുന്നു പ്രചാരണം. ഇതിനെതിരെയാണ് ഗോവിന്ദൻ രംഗത്തെത്തിയത്. ഏഴ് ഫേസ്ബുക്ക് അക്കൗണ്ടുകൾക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. […]
മമ്മൂട്ടിക്കൊപ്പം ഫോട്ടോ; CPIMൽ വിമർശനം
കൊച്ചി:നടൻ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചതിന് പിന്നാലെ CPIMലെ യുവ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി ഇടത് സൈബർ അണികൾ രംഗത്ത്. DYFI സംസ്ഥാന സെക്രട്ടറി എം. വിജിൻ, പ്രസിഡന്റ് ചിന്താ ജെറോം, SFI നേതാക്കളായ പി.എസ്. സഞ്ജീവ്, എം. ശിവപ്രസാദ് എന്നിവർക്കെതിരെയാണ് വിമർശനം ഉയരുന്നത്. വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ CPIM വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖിനെ മമ്മൂട്ടി അപമാനിച്ചെന്ന ആരോപണമാണ് വിവാദത്തിന് പിന്നിൽ. അന്ന് മമ്മൂട്ടിക്കെതിരെ വിമർശനം ഉയർത്തിയവർ ഇപ്പോൾ അദ്ദേഹത്തിനൊപ്പം ചിത്രം പങ്കുവെച്ച നേതാക്കളെ ചോദ്യം […]
തരംതാഴ്ത്തൽ നടപടി പുനഃപരിശോധിക്കണം; സിപിഐഎം കേന്ദ്ര കമ്മിറ്റിക്ക് കത്തുമായി പി.പി. ദിവ്യ
കണ്ണൂർ: പാർട്ടിയിലെ തരംതാഴ്ത്തൽ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം കേന്ദ്ര കമ്മിറ്റിക്ക് കത്ത് നൽകി പി.പി. ദിവ്യ. ജില്ലാ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കി രണ്ട് വർഷമായിട്ടും നീതി ലഭിച്ചിട്ടില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയതായാണ് വിവരം. വർഗ-ബഹുജന സംഘടനകളിൽനിന്ന് ഒഴിവാക്കിയതിന്റെ കാരണവും ദിവ്യ ചോദ്യം ചെയ്തിട്ടുണ്ട്. സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ വിപുലീകൃത യോഗത്തിന് മുൻപാണ് കേന്ദ്ര കമ്മിറ്റിക്ക് കത്ത് നൽകിയത്. പി.പി. ദിവ്യയെ വീണ്ടും ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്താനുള്ള നീക്കങ്ങൾ നേരത്തെ നടന്നിരുന്നു. എന്നാൽ കേന്ദ്ര കമ്മിറ്റിക്ക് കത്ത് നൽകിയിട്ടും വിപുലീകൃത […]
ആർ.സുഗതന്റെ കാപ്പ കരുതൽ തടങ്കൽ റദ്ദാക്കിയതിൽ വിമർശനവുമായി സിപിഐഎം
തിരുവനന്തപുരം: ആർ സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഹൈക്കോടതി റദ്ദാക്കിയതിൽ വിമർശനവുമായി സിപിഐഎം. സുഗതനെ കോൺഗ്രസ് സഹായിച്ചുവെന്ന് എസ്.പി ദീപക്ക് 24 നോട് പറഞ്ഞു. സുഗതന് അനുകൂലമായത് കോൺഗ്രസ്-ബിജെപി ഡീൽ. സുഗതൻ വ്യാജ ഒപ്പിട്ടതിൽ അന്വേഷണം കൃത്യമായി നടക്കുന്നില്ല. സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാൻ അവസരം ഒരുക്കിയത് സർക്കാർ. അവധി അപേക്ഷയ്ക്കും സർക്കാർ അനുകൂല ഉത്തരവിറക്കി. പിന്നീട് തങ്ങൾ പരാതിപ്പെട്ടപ്പോൾ ഉത്തരവ് പിൻവലിച്ചു. തുടക്കം മുതൽ സുഗതന് അനുകൂലമായ നിലപാട് സർക്കാർ സ്വീകരിച്ചു. കോൺഗ്രസിനു ആത്മാർത്ഥമായ സമീപനം […]
അന്വേഷണം നടത്തണം; ഇ. എന്‍ സുരേഷ് ബാബുവിനെതിരെ പൊലീസില്‍ പരാതി നല്കി കോണ്‍ഗ്രസ്
പാലക്കാട്: സിപിഐഎം മുന്‍ ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെതിരെ യുവതി പീഡന പരാതി നല്‍കിയെന്ന ആരോപണത്തില്‍ പൊലീസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പൊലീസിന് പരാതി നല്കി കോണ്‍ഗ്രസ്. പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലക്കാട് എസ്പിക്കാണ് പരാതി നല്‍കിയത്. സിപിഐഎം സംസ്ഥാന സെക്രട്ടറിയും പ്രതിപക്ഷ നേതാവും യുവതിയുടെ പരാതി പുഴ്ത്തിവെക്കുകയാണെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. യുവതിക്ക് നീതി ലഭിക്കണമെങ്കില്‍ അന്വേഷണം നടത്തണമെന്ന് പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സി വി സതീഷ് പറഞ്ഞു. […]
10 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് പരാതി; സിപിഐഎം കൗൺസിലർക്കെതിരെ ആരോപണം
തിരുവനന്തപുരം: തൃക്കണ്ണാപുരത്ത് സ്ഥലം വാങ്ങിയ വ്യക്തിയോട് 10 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന പരാതിയിൽ സിപിഐഎം കൗൺസിലർ അജിനെതിരെ ആരോപണം. പണം നൽകിയില്ലെങ്കിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ ഉപയോഗിച്ച് സ്ഥലത്ത് കൊടി കുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിക്കാരൻ ആരോപിച്ചു.പണം ആവശ്യപ്പെടുന്നതായി പറയുന്ന വീഡിയോയും ഓഡിയോയും പരാതിക്കാരൻ പുറത്തുവിട്ടിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ കൗൺസിലർ അജിൻ നിഷേധിച്ചു. ആരിൽ നിന്നെങ്കിലും ഒരു രൂപ പോലും കൈക്കൂലി വാങ്ങിയെന്ന് തെളിയിച്ചാൽ ഉടൻ രാജിവെക്കാൻ തയ്യാറാണെന്നും അദ്ദേഹം […]
പെൻഷൻ തട്ടിയെടുത്തെന്ന പരാതി; സിപിഐഎം ഏരിയ കമ്മിറ്റി അംഗത്തിനെതിരെ നടപടി
മലപ്പുറം: മലപ്പുറം മങ്കടയില്‍ പെന്ഷന് തട്ടിയെടുത്തെന്ന പരാതിയില്‍ സിപിഐഎം ഏരിയ കമ്മറ്റി അംഗത്തിനെതിരെ പാര്‍ട്ടി നടപടി. മങ്കട ഏരിയാ കമ്മിറ്റി അംഗമായ കെ ടി നൗഫലിനെ ഒരു വര്‍ഷത്തേക്ക് പുറത്താക്കി. പെരിന്തല്‍മണ്ണ അര്‍ബന്‍ ബാങ്ക് മൂര്‍ക്കനാട് ശാഖാ ജീവനക്കാരനായിരുന്നു നൗഫല്‍. പെന്ഷന് നല്‍കിയില്ലെന്ന പരാതി ഉയര്‍ന്നതിന് പിന്നാലെ നൗഫലിനെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. മൂര്‍ക്കനാട് സ്വദേശിയായ വീട്ടമ്മയുടെ വിധവാ പെന്ഷന് തട്ടിയെടുത്തെന്നായിരുന്നു നൗഫലിനെതിരായ പരാതി. വീട്ടമ്മ തന്നെയായിരുന്നു പരാതിയുമായി പൊലീസിനെ സമീപിച്ചത്. 2025 നവംബര്‍ മുതല്‍ […]
റിപ്പോർട്ടർ ടിവിയിലെ പൊലീസ് അതിക്രമം മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണമെന്ന് സിപിഐഎം
കൊച്ചി: റിപ്പോര്‍ട്ടര്‍ ടിവിയിലെ പൊലീസ് അതിക്രമം മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണമാണെന്ന് സിപിഐഎം. സര്‍ക്കാരിനെതിരായി വാര്‍ത്ത നല്കുന്ന മാധ്യമങ്ങളെ പേടിപ്പിച്ച് വരുതിയില്‍ നിര്‍ത്താനാണ് വി ഡി സതീശന് ശ്രമിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകരുടെ ജോലി തടസപ്പെടുത്തുകയും ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തത് ഗൗരവകരമാണ്. ലാത്തിയുമായി പൊലീസുകാര്‍ക്ക് ന്യൂസ് ഡെസ്കില്‍ എന്താണ് കാര്യമെന്ന് സര്‍ക്കാര്‍ മറുപടി പറയണം. മുഖ്യമന്ത്രിക്കെതിരെയുള്ള മാധ്യമ വാര്‍ത്തകളും, സോഷ്യല്‍ മീഡിയാ വീഡിയോകളും വ്യാപകമായി പൊലീസിനെ ഉപയോഗിച്ച് നീക്കം ചെയ്തതിന് […]
താന്‍ സിപിഐഎമ്മിന്റെ ഉത്പ്പന്നമാണെന്ന് പി.ജയരാജൻ
കണ്ണൂർ: സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലേക്കുള്ള പ്രവേശനം വ്യക്തിപരമായ നേട്ടമായി കാണുന്നില്ലെന്ന് പി. ജയരാജന്. താന്‍ സിപിഐഎമ്മിന്റെ ഉത്പ്പന്നമാണെന്നും പ്രസ്ഥാനത്തില്‍ നിന്ന് ഭിന്നമായി തനിക്കൊരു വ്യക്തിത്വമില്ലെന്നും പി. ജയരാജന് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ പിണറായി വിജയനെക്കുറിച്ച് തെറ്റായ പ്രതീതിയുണ്ടാക്കി. കലാപത്തെ പ്രതിരോധിച്ച പിണറായിയെക്കുറിച്ച് ബിജെപിയുമായി ഡീലുണ്ടെന്ന് വരെ ആരോപിച്ചു. ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിന്റെ ഭാഗമായി തന്നെയാണ് ഇ ഡി കേസിനേയും കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.‘ലക്ഷണമൊത്ത വര്‍ഗീയ കലാപം ആര്‍എസ്എസ് ആസൂത്രണം ചെയ്തിരുന്നു. അതിനെ ചെറുത്ത് തോല്‍പ്പിച്ചത് സിപിഐഎമ്മായിരുന്നു. ആ സിപിഐഎമ്മിനെതിരായാണ് ആര്‍എസ്എസുമായി […]
