അന്വേഷണം നടത്തണം; ഇ. എന്‍ സുരേഷ് ബാബുവിനെതിരെ പൊലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: സിപിഐഎം മുന്‍ ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെതിരെ യുവതി പീഡന പരാതി നല്‍കിയെന്ന ആരോപണത്തില്‍ പൊലീസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പൊലീസിന് പരാതി നല്‍കി കോണ്‍ഗ്രസ്. പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലക്കാട് എസ്പിക്കാണ് പരാതി നല്‍കിയത്. സിപിഐഎം സംസ്ഥാന സെക്രട്ടറിയും പ്രതിപക്ഷ നേതാവും യുവതിയുടെ പരാതി പുഴ്ത്തിവെക്കുകയാണെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. യുവതിക്ക് നീതി ലഭിക്കണമെങ്കില്‍ അന്വേഷണം നടത്തണമെന്ന് പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സി വി സതീഷ് പറഞ്ഞു.

സിപിഐഎം വിപുലീകൃത ജില്ലാ കമ്മിറ്റി പാലക്കാട് അവസാനിച്ചതിന് പിന്നാലെ എന്‍ സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് മാറ്റി പകരം വി ചെന്താമരാക്ഷനെ ജില്ലാ സെക്രട്ടറി ആക്കിയിരുന്നു. താന്‍ വ്യക്തിപരമായ കാരണങ്ങളാലാണ് ഒഴിയുന്നതെന്ന് സുരേഷ് ബാബു പറഞ്ഞിരുന്നെങ്കിലും വനിതാ അഭിഭാഷകയുടെ പരാതിയിലാണ് നടപടി എന്ന് വാര്‍ത്ത വന്നിരുന്നു. സുരേഷ് ബാബുവിനെതിരായ നടപടി എം വി ഗോവിന്ദന്‍ തള്ളിയിരുന്നെങ്കിലും പരോക്ഷമായി സ്ഥിരീകരിക്കുന്ന നിലപാടാണ് എന്‍ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള നേതാക്കളില്‍ നിന്നുണ്ടായത്. പിന്നാലെ വലിയ പ്രതിഷേധവുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്ത് വന്നിരുന്നു. അതിനിടെ സുരേഷ് ബാബുവിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കാനുള്ള നീക്കം നടക്കുന്നതായും വിവരങ്ങള്‍ പുറത്തുവന്നു.

വനിതാ അഭിഭാഷകയുടെ പരാതിയില്‍ പൊലീസ് അന്വേഷണം വേണമെന്ന ആവശ്യവുമായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. ഇരയ്‌ക്കൊപ്പം എന്ന് പറഞ്ഞ് വേട്ടക്കാരന് ഒപ്പം നില്‍ക്കുന്ന സമീപനമാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ സ്വീകരിക്കുന്നതെന്നാണ് പാലക്കാട് ഈസ്റ്റ് ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍ പ്രതികരിച്ചത്. പാര്‍ട്ടി കോടതിയല്ല, പൊലീസ് അന്വേഷണം വേണം. സുരേഷ് ബാബുവിനെതിരെ ലഭിച്ച പരാതി പൊലീസിന് കൈമാറാന്‍ സിപിഐഎം തയ്യാറാവണം. സിപിഐഎം പാര്‍ട്ടി ഓഫീസുകള്‍ പീഡന കേന്ദ്രങ്ങളായി മാറി. പാലക്കാട് ജില്ലയില്‍ ഇത് മൂന്നാം തവണയാണ് പാര്‍ട്ടി ഓഫീസില്‍ പീഡനം നടക്കുന്നത്. സിപിഐഎമ്മിന്റെ സൈബര്‍ ആക്രമണം ഉള്‍പ്പെടെ ഭയന്നായിരിക്കണം യുവതി പൊലീസില്‍ പരാതി നല്‍കാത്തതെന്നും പ്രശാന്ത് ശിവന്‍ ആരോപിച്ചു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News