പ്രശസ്ത ബ്രിട്ടീഷ് നോവലിസ്റ്റ് ജെഫ്രി ആർച്ചർ അന്തരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലണ്ടൻ: പ്രശസ്ത ബ്രിട്ടീഷ് നോവലിസ്റ്റും കൺസർവേറ്റീവ് പാർട്ടി നേതാവുമായിരുന്ന ജെഫ്രി ആർച്ചർ അന്തരിച്ചു. 86 വയസ്സായിരുന്നു. തിങ്കളാഴ്ച ലണ്ടനിലെ വസതിയിൽവെച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിൻ്റെ ഏറ്റവും പുതിയ നോവലായ ആദം ആൻഡ് ഈവ് പുറത്തിറങ്ങാനിരിക്കെയാണ് വിയോഗമെന്ന് പ്രസാധകരായ ഹാർപ്പർ കോളിൻസ് അറിയിച്ചു. അഞ്ച് പതിറ്റാണ്ടോളം നീണ്ട ജെഫ്ര ആർച്ചറുടെ സാഹിത്യജീവിതത്തിൽ അദ്ദേഹത്തിന്റെ 30 കോടിയലധികം പുസ്തകങ്ങളാണ് ലോകമെമ്പാടുമായി വിറ്റഴിച്ചത്.

കെയ്ൻ ആൻഡ് ഏബൽ, ക്ലിഫ്ടൺ ക്രോണിക്കിൾസ് തുടങ്ങിയവയാണ് പ്രശസ്തമായ പുസ്തകങ്ങൾ. കൺസർവേറ്റീവ് പാർട്ടിയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയരം​ഗത്ത് സജീവമായത്. കൺസർവേറ്റീവ് പാർട്ടിയുടെ മുൻ‍ എംപിയായിരുന്നു. 1969-ൽ ലിങ്കൺഷയറിലെ ലൗത്ത് മണ്ഡലത്തിൽ നിന്ന് ആർച്ചർ എം.പിയായി തിരഞ്ഞെടുക്കപ്പെട്ടു. കൺസർവേറ്റീവ് പാർട്ടി ഡെപ്യൂട്ടി ചെയർമാനാകുന്നതിന് മുൻപ് അഞ്ച് വർഷത്തോളം അദ്ദേഹം എം.പിയായി സേവനമനുഷ്ഠിച്ചു എന്നാൽ, ഡെയ്ലി സ്റ്റാർ പത്രത്തിനെതിരായ മാനനഷ്ടക്കേസിൽ വ്യാജ തെളിവുകൾ നൽകിയതിന് ജെഫ്രി ആർച്ചറെ കോടതി ശിക്ഷിച്ചു. 2001-ൽ ജയിലിലായ അദ്ദേഹം 2003-ലാണ് ജയിൽമോചിതനായത്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News