സിപിഎമ്മിന് മറുപടിയുമായി സിപിഐ മുഖപത്രം

കൊച്ചി: പ്രതിപക്ഷ ഉപനേതൃപദവിയിൽ സിപിഎമ്മും സിപിഐയും തമ്മിലുള്ള പോര് കനക്കുന്നു. പരസ്യപ്രസ്താവനകൾക്കും സോഷ്യൽ മീഡിയ പോസ്റ്റുകൾക്കും പുറമെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എൻ മോഹനൻ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിന് മറുപടിയുമായി സിപിഐ മുഖപത്രം ജനയുഗം രംഗത്തുവന്നു. സിപിഐ നേതാവ് രാജാജി മാത്യു തോമസ് എഴുതിയ ലേഖനത്തിൽ ഭരണകാലത്തെ വീഴ്ചകളെ രാഷ്ട്രീയ സത്യസന്ധതയോടെ കാണാൻ ഇടതുപക്ഷം തയ്യാറാകണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എൽഡിഎഫിന് നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ മുന്നണിയിൽ കൂട്ടായ നേതൃത്വവും കൂട്ടായ ഉത്തരവാദിത്തവും വേണമെന്ന […]

‘എന്നും സമ്മർദ്ദതന്ത്രം സ്വീകരിക്കുന്ന പാർട്ടിയാണ് സിപിഐ’; വിമർശിച്ച് സി.എൻ മോഹനൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് സിപിഐ മുഖപത്രത്തിൽ ലേഖനം വന്നതിന് പിന്നാലെ, സിപിഐയുടെ വലുപ്പത്തെ ചോദ്യം ചെയ്ത് സിപിഎം നേതാക്കൾ രംഗത്ത്. രണ്ട് ലക്ഷം വോട്ടുള്ള നിയമസഭാ മണ്ഡലങ്ങളിൽ സിപിഐക്ക് ഒറ്റയ്ക്ക് 5000 വോട്ട് കിട്ടുമോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എൻ മോഹനൻ ചോദിച്ചു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നും സമ്മർദ്ദതന്ത്രം സ്വീകരിക്കുന്ന പാർട്ടിയാണ് സിപിഐ എന്ന് കുറ്റപ്പെടുത്തിയ മോഹനൻ ഇടതുപക്ഷ ഐക്യം വേണമെങ്കിൽ സിപിഎം സഹിച്ചുകൊള്ളണം എന്നതാണ് അവരുടെ നിലപാടെന്നും […]

സിപിഐയ്ക്ക് പ്രതിപക്ഷ ഉപനേതാവ് പദവി നൽകില്ലെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: സിപിഐയ്ക്ക് പ്രതിപക്ഷ ഉപനേതാവ് പദവി നൽകില്ലെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സ്പീക്കര്‍ നൽകുന്ന കത്തിൽ ഉപനേതാവായി നിര്‍ദ്ദേശിക്കുന്നത് സിപിഎം നേതാവിന്‍റെ പേരാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ചയിലിരിക്കുന്ന വിഷയത്തിൽ പാര്‍ട്ടി ആവശ്യം പിണറായി തള്ളിയതിൽ അതൃപ്തിയുണ്ടെങ്കിലും സിപിഐ പരസ്യമായി ഇപ്പോള്‍ പ്രതികരിക്കില്ല. എൽഡിഎഫിനെ പ്രതിസന്ധിയിലാക്കി മൂന്ന് മാസമായി തുടരുന്ന പ്രശ്നമാണ് പ്രതിപക്ഷ ഉപനേതാവ് പദവി. എന്നാൽ ദിവസം എത്ര നീണ്ടാലും നിലപാട് മാറ്റാൻ സിപിഎം തയ്യാറല്ല. സിപിഐയ്ക്ക് വഴങ്ങാൻ ഇല്ലെന്ന് പിണറായി ആവര്‍ത്തിച്ച് പറയുന്നതിൽ […]

സിപിഐക്കെതിരേ ഘടകക്ഷികളെ ഉപയോഗിച്ച് സിപിഎം മോശം കളിക്ക് ഇറങ്ങിയെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെട്ട സിപിഐക്കെതിരേ ഘടകക്ഷികളെ ഉപയോഗിച്ച് മോശം കളിക്ക് സിപിഎം ഇറങ്ങിയെന്ന ഗുരുതര ആരോപണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐക്കെതിരേയുള്ള കാര്യങ്ങൾ മുന്നണി ഘടകകക്ഷികളോട് ഒറ്റക്കൊറ്റയ്ക്ക് സിപിഎം നേതാക്കൾ പറഞ്ഞു. അവരിൽ നിന്ന് തന്നെയാണ് വിവരം അറിഞ്ഞത്. ഉടനെ സിപിഎം നേതാക്കളെ വിളിച്ച് മറുപടി നൽകിയെന്നും ബിനോയ് വിശ്വം പറഞ്ഞു. നിങ്ങൾക്കുള്ളതിനെക്കാൾ വ്യക്തിബന്ധം തങ്ങൾക്കുണ്ടെന്നും ഘടകക്ഷികളെ എതിരാക്കാൻ നോക്കുന്നത് നല്ല രാഷ്ട്രീയമല്ലെന്നുമാണ് സിപിഎം നേതാക്കളോട് പറഞ്ഞതെന്നും ബിനോയ് വിശ്വം വെളിപ്പെടുത്തി. […]

പിഎസ്സി പരീക്ഷത്തട്ടിപ്പ്; സിപിഎമ്മിൽ നിന്ന് വ്യത്യസ്തമായി സിപിഐയുടെ നിലപാട്

തിരുവനന്തപുരം: പിഎസ്സി പരീക്ഷത്തട്ടിപ്പ് അന്വേഷണത്തിൽ സിപിഎമ്മിൽനിന്ന് വ്യത്യസ്തമായി സിപിഐയുടെ നിലപാട്. പിഎസ്സിയുടെ വിശ്വാസ്യത തകർക്കുന്നതല്ല, മറിച്ച് വിശ്വാസ്യത വീണ്ടെടുക്കാനുള്ള അന്വേഷണമാണ് നടക്കുന്നതെന്നാണ് സിപിഐ വ്യക്തമാക്കുന്നത്. പാർട്ടി മുഖമാസിക നവയുഗത്തിൽ പി.കെ ഗോപിയുടെ ലേഖനത്തിലാണ് സിപിഐയുടെ ഭിന്നസ്വരം. മുതിർന്ന നേതാക്കളോട് കൂടിയാലോചിച്ച്, പാർട്ടിയുടെ നിലപാട് ബോധ്യപ്പെടുത്താനാണ് ലേഖനം നൽകിയതെന്നാണ് വിവരം. ഭരണസംവിധാനത്തിൽ സത്യസന്ധമായി നടക്കേണ്ട ഉദ്യോഗസ്ഥ നിയമനമാണ് നിർഭാഗ്യവശാൽ സംശയത്തിന്റെ കരിനിഴലിലുള്ളതെന്ന് ലേഖനം പറയുന്നു. തെറ്റുസംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്താനുള്ള നടപടികൾക്ക് രാഷ്ട്രീയപ്രസ്ഥാനങ്ങൾ വിലങ്ങുതടിയാവരുതെന്നും പറയുന്നുണ്ട്. പി.എസ്.സി. ചെയർമാനിലേക്കടക്കം അന്വേഷണം നീളുമെന്ന […]

മണ്ണൂരിൽ സിപിഐ ബന്ധം ഉപേക്ഷിച്ച് 200 ലേറെ പേ‍ർ സിപിഎമ്മിലേക്ക്

പാലക്കാട്: ഒറ്റപ്പാലം മണ്ണൂരിൽ സിപിഐ ബന്ധം ഉപേക്ഷിച്ച് 200 ലേറെ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ സിപിഎമ്മിലേക്ക് പോയി. സിപിഐ മണ്ഡലം കമ്മറ്റി അംഗങ്ങളായ മൂന്ന് പേർ ഉൾപ്പെടെ പതിനഞ്ചോളം ലോക്കൽ കമ്മിറ്റി അംഗങ്ങളും സിപിഐ ബന്ധം ഉപേക്ഷിച്ചു. പാർട്ടിയുമായി സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ച പ്രവർത്തകരെയും നേതാക്കളെയും സിപിഎം സ്വീകരിച്ചു. അഭിപ്രായ ഭിന്നതയെ തുടർന്ന് 2017ൽ സിപിഎം വിട്ട് സിപിഐയിലേക്ക് ചേക്കേറിയവരാണ് 9 വർഷങ്ങൾക്ക് ശേഷം വീണ്ടും സിപിഎമ്മിലേക്ക് തന്നെ തിരികെ വന്നത്. ജില്ലയിൽ സിപിഐക്ക് ശക്തമായ അടിത്തറയുള്ള […]

പ്രതിപക്ഷ ഉപനേതാവ് പദവി അടഞ്ഞ അധ്യായമല്ല; പിണറായിയെ തള്ളി പി. പ്രസാദ്

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി അടഞ്ഞ അധ്യായമല്ലെന്ന് സിപിഐ നേതാവ് പി.പ്രസാദ്. വിഷയം ഇടതുപക്ഷ മുന്നണി ചര്‍ച്ച ചെയ്ത് ഉചിതമായി തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പദവി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അര്‍ഹതപ്പെട്ടതെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ചോദിച്ചത്. അന്യായമായതോ അനര്‍ഹമായതോ ചോദിച്ചിട്ടില്ലെന്നും പി.പ്രസാദ് പറഞ്ഞു. ഉപനോതാവ് പദവി അടഞ്ഞ അധ്യായമാണെന്നായിരുന്നു ഇന്നലെ വാർത്താസമ്മേളനത്തിൽ സംസാരിക്കവെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞത്. കേട്ടുകേള്‍വി പോലുമില്ലാത്ത വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് പറയുന്നതില്‍ എന്ത് പ്രസക്തിയാണുള്ളതെന്നും അദ്ദേഹം ചോദിച്ചിരുന്നു.എന്നാല്‍ വിഷയത്തില്‍ ചര്‍ച്ച തുടരുമെന്ന് […]

ഉപനേതൃപദവി സിപിഐയുടെ രാഷ്ട്രീയ ആവശ്യമെന്ന് പി. സന്തോഷ് കുമാര്‍ എംപി

ന്യൂഡല്‍ഹി: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് മറുപടിയുമായി പി സന്തോഷ് കുമാര്‍ എംപി. സിപിഐ ഗൗരമായി മുന്നോട്ട് വെച്ച വിഷയമാണ് പ്രതിപക്ഷ ഉപനേതൃപദവിയെന്നും ഒരു വ്യക്തിക്ക് പറഞ്ഞു നിര്‍ത്താന്‍ പറ്റുന്ന വിഷയം അല്ല ഇതെന്നും അദ്ദേഹം പറഞ്ഞു. പദവി സിപിഐക്ക് അര്‍ഹതയുള്ളതാണ്. രാഷ്ട്രീയ ആവശ്യമാണത്. രണ്ട് മാസമായി ചര്‍ച്ച നടക്കുന്നു. എന്തുകൊണ്ട് സിപിഐക്ക് അര്‍ഹതയില്ലെന്നും സന്തോഷ് കുമാര്‍ ചോദിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍, പ്രതിപക്ഷ നേതാവ് എന്നീ പദവികളെല്ലാം നിലവില്‍ സിപിഐഎമ്മിനാണെന്നും അദ്ദേഹം […]

മറ്റൊരു പദവിയും സ്വീകരിക്കേണ്ട, തീരുമാനത്തിൽ ഉറച്ച് സിപിഐ

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിൽ കടുംപിടിത്തം തുടരുന്ന സിപിഐയെ അനുനയിപ്പിക്കാൻ മറ്റൊരു പദവി മുന്നോട്ടുവെക്കാൻ നീക്കം. എന്നാൽ, മറ്റൊരു പദവിയും സ്വീകരിക്കേണ്ടതില്ലെന്ന ഉറച്ച തീരുമാനത്തിലാണ് സി.പി.ഐയുള്ളത്. നിയമസഭാ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയർമാൻ സ്ഥാനം പ്രതിപക്ഷത്തിനാണ്. എൽ.ഡി.എഫ് പ്രതിപക്ഷത്താകുമ്പോൾ സി.പി.എമ്മും യു.ഡി.എഫ്. ആകുമ്പോൾ കോൺഗ്രസുമാണ് ഈ പദവി വഹിക്കാറുള്ളത്. ഈ സ്ഥാനം സി.പി.ഐ.യ്ക്ക് നൽകി ഇപ്പോഴത്തെ തർക്കത്തിന് പരിഹാരം കണ്ടെത്താനുള്ള ആലോചന ചില സി.പി.എം. നേതാക്കൾ നടത്തിയിട്ടുണ്ട്. എന്നാൽ ഇത് ഔദ്യോഗികമായി സി.പി.ഐ.യെ അറിയിച്ചിട്ടില്ല. മറ്റുപദവികൾ എന്തുതന്നെ […]

പ്രതിപക്ഷ ഉപനേതൃസ്ഥാനം: ആവശ്യത്തിലുറച്ച് സിപിഐ ദേശീയ നേതൃത്വം; ന്യായമായ ആവശ്യമെന്ന് ഡി രാജ

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ സ്ഥാനമെന്ന ആവശ്യത്തിലുറച്ച് സിപിഐ ദേശീയ നേതൃത്വം. ഇതൊരു ന്യായമായ ആവശ്യമാണെന്നും എല്‍ഡിഎഫിന്റെ പ്രധാന ഘടകക്ഷിയാണ് സിപിഐ എന്നും ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു. കേരളത്തിലെ നേതാക്കളില്‍ നിന്ന് ചര്‍ച്ചയുടെ പുരോഗതി തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലിയുള്ള സിപിഐഎം-സിപിഐ ഭിന്നത പരിഹരിക്കാന്‍ വീണ്ടും ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഡി രാജ നിലപാട് വ്യക്തമാക്കിയത്. പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സിപിഐയുമായി ചര്‍ച്ചകള്‍ […]