പ്രതിപക്ഷ ഉപനേതാവ് പദവി അടഞ്ഞ അധ്യായമല്ല; പിണറായിയെ തള്ളി പി. പ്രസാദ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി അടഞ്ഞ അധ്യായമല്ലെന്ന് സിപിഐ നേതാവ് പി.പ്രസാദ്. വിഷയം ഇടതുപക്ഷ മുന്നണി ചര്‍ച്ച ചെയ്ത് ഉചിതമായി തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പദവി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അര്‍ഹതപ്പെട്ടതെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ചോദിച്ചത്. അന്യായമായതോ അനര്‍ഹമായതോ ചോദിച്ചിട്ടില്ലെന്നും പി.പ്രസാദ് പറഞ്ഞു. ഉപനോതാവ് പദവി അടഞ്ഞ അധ്യായമാണെന്നായിരുന്നു ഇന്നലെ വാർത്താസമ്മേളനത്തിൽ സംസാരിക്കവെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞത്.

കേട്ടുകേള്‍വി പോലുമില്ലാത്ത വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് പറയുന്നതില്‍ എന്ത് പ്രസക്തിയാണുള്ളതെന്നും അദ്ദേഹം ചോദിച്ചിരുന്നു.
എന്നാല്‍ വിഷയത്തില്‍ ചര്‍ച്ച തുടരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചിരുന്നു. എല്‍ഡിഎഫില്‍ വോട്ടെടുപ്പിലൂടെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ശ്രമിക്കുന്നത് ആരോഗ്യപരമല്ലെന്നും, പരസ്പരം സംസാരിച്ച് പരിഹാരം കാണാന്‍ ശ്രമിക്കുന്നതിന് പകരം ആളെ പിടിച്ച് വോട്ട് ചെയ്യിപ്പിക്കാന്‍ നോക്കുന്നത് എല്‍ഡിഎഫ് രീതിയല്ലന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ എല്‍ഡിഎഫിലെ മറ്റ് പാര്‍ട്ടികളുടെ പിന്തുണ സിപിഐഎമ്മിനൊപ്പമാണെന്ന പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News