മമതയ്ക്ക് രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടു; വീണ്ടും മത്സരിച്ചാൽ തോൽപ്പിക്കും’; വെല്ലുവിളിയുമായി സുവേന്ദു അധികാരി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി സുവേന്ദു അധികാരി. മമതയ്ക്ക് സംസ്ഥാനത്ത് രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടെന്നും വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ പരാജയപ്പെടുത്തുമെന്നും അദ്ദേഹം വെല്ലുവിളിച്ചു. രാഷ്ട്രീയ നിലനിൽപ്പിനായി കോൺഗ്രസിനെയും സിപിഐഎമ്മിനെയും ആശ്രയിക്കേണ്ട അവസ്ഥയിലാണ് തൃണമൂൽ കോൺഗ്രസെന്നും അധികാരി ആരോപിച്ചു.

ദക്ഷിണ 24 പർഗാനാസ് ജില്ലയിലെ ബറുയിപുരിൽ നടന്ന പൊതുയോഗത്തിലായിരുന്നു സുവേന്ദു അധികാരിയുടെ പരാമർശങ്ങൾ. കോൺഗ്രസിൽ നിന്ന് വേർപിരിഞ്ഞ് തൃണമൂൽ കോൺഗ്രസ് രൂപീകരിച്ച മമത ഇപ്പോൾ താൻ ഉപേക്ഷിച്ച അതേ പാർട്ടിയുടെ സഹായം തേടുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. പശ്ചിമ ബംഗാളിൽ മമതയ്ക്ക് ഇനി രാഷ്ട്രീയമായി ഒന്നും ചെയ്യാനില്ലെന്നും ഡൽഹിയിലേക്ക് പോയി കോൺഗ്രസുമായും സിപിഐഎമ്മുമായും സഹകരിച്ച് രാഷ്ട്രീയ ഇടം കണ്ടെത്താനാണ് ശ്രമമെന്നും അധികാരി പറഞ്ഞു.

മമതയെ രണ്ട് തവണ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയിട്ടുണ്ടെന്നും വീണ്ടും മത്സരിച്ചാൽ ഒരിക്കൽക്കൂടി തോൽപ്പിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ധൈര്യമുണ്ടെങ്കിൽ വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നായിരുന്നു മമതയ്ക്കുള്ള വെല്ലുവിളി. മമതയുടെ അനന്തരവനും ഡയമണ്ട് ഹാർബർ എം.പിയുമായ അഭിഷേക് ബാനർജിയെയും അധികാരി വെല്ലുവിളിച്ചു. 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തനിക്കെതിരെ മത്സരിച്ചാൽ പരാജയപ്പെടുത്തുമെന്നും അഭിഷേകിന് ലഭിക്കുന്ന വോട്ടുകളുടെ ഭൂരിപക്ഷത്തേക്കാൾ ഒരു വോട്ടെങ്കിലും അധികമുള്ള ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദക്ഷിണ 24 പർഗാനാസ് ജില്ലയിൽ അഭിഷേക് ബാനർജിക്കുള്ള സ്വാധീനത്തെയും സുവേന്ദു അധികാരി വിമർശിച്ചു. ജില്ലയെ സ്വന്തം ജന്മിത്തമായി കണക്കാക്കിയ അഭിഷേക് സ്വതന്ത്രമായ പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾ നടക്കുന്നത് തടഞ്ഞുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. മമതയ്ക്കും അഭിഷേകിനും ഇത്തവണ ദുർഗാപൂജാ ആഘോഷങ്ങളിലേക്ക് ക്ഷണം ലഭിച്ചില്ലെന്നും അധികാരി പരിഹസിച്ചു. മുൻകാലങ്ങളിൽ ഭരണപക്ഷത്തിന് നൂറുകണക്കിന് ആഘോഷങ്ങളിലേക്ക് ക്ഷണം ലഭിച്ചിരുന്നുവെന്നും പ്രതിപക്ഷത്തിന് വളരെ കുറച്ച് ഇടങ്ങളിൽ മാത്രമായിരുന്നു ക്ഷണമുണ്ടായിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അഴിമതിക്കേസുകളിൽ ആരോപണവിധേയരായവർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കുമെന്നും ജനങ്ങൾ കുറച്ചുകൂടി ക്ഷമയോടെ കാത്തിരിക്കണമെന്നും സുവേന്ദു അധികാരി പറഞ്ഞു. വലിയ അഴിമതിക്കാരെ എപ്പോൾ ജയിലിലടയ്ക്കുമെന്ന ജനങ്ങളുടെ ചോദ്യത്തിന് ഉടൻ നടപടിയുണ്ടാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ പൊലീസിൽ പരാതി നൽകാത്തവർ പരാതി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മന്ത്രി എന്ന നിലയിൽ കുറ്റവാളികളെ ജയിലിലടയ്ക്കുന്നത് ഉറപ്പാക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും അധികാരി വ്യക്തമാക്കി.

നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ ഭൂമി തിരിച്ചുപിടിച്ച് പാവപ്പെട്ടവർക്ക് വിതരണം ചെയ്യുമെന്നും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭ്യമാക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. അന്നപൂർണ യോജന പദ്ധതിയുടെ ആനുകൂല്യങ്ങൾ അർഹരായവർക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും മാനദണ്ഡങ്ങൾ പാലിക്കുന്ന മറ്റുള്ളവർക്കും സഹായം നൽകുമെന്നും അധികാരി പറഞ്ഞു. അനുമതിയില്ലാതെ പ്രവർത്തിക്കുന്ന കന്നുകാലി അറവുശാലകൾ അടച്ചുപൂട്ടുമെന്നും അദ്ദേഹം ആവർത്തിച്ചു. സിപിഐഎമ്മിനെയും പാർട്ടി അനുയായികളെയും ജനാധിപത്യപരമായ മാർഗങ്ങളിലൂടെ നേരിടാൻ ബിജെപി പ്രവർത്തകരോട് ആഹ്വാനം ചെയ്തുകൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News