പിഎസ്‍സി പരീക്ഷാ ക്രമക്കേട്: ഉദ്യോഗസ്ഥരെ പഴിചാരി ചെയർമാൻ എം.ആർ. ബൈജു; മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പിഎസ്‍സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ചെയർമാൻ എം.ആർ. ബൈജു നൽകിയ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. പരീക്ഷയിലെ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഉദ്യോഗസ്ഥരിലേക്കാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. മൂല്യനിർണയത്തിന്റെ പൂർണ ചുമതല അഡീഷണൽ സെക്രട്ടറി ഹരിക്കാണെന്നും പരാതികളിൽ പരിശോധന നടത്തേണ്ടിയിരുന്നത് സെക്രട്ടറിയാണെന്നും ബൈജു മൊഴി നൽകിയതായാണ് വിവരം.

ഒന്നാം റാങ്ക് നേടിയ ഉദ്യോഗാർഥിക്കായിരുന്നില്ല അഭിമുഖത്തിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ചതെന്നും മൊഴിയിൽ പറയുന്നുണ്ട്. തന്റെ കൈവശം പരാതി ലഭിച്ചപ്പോഴേക്കും കോടതിയിൽ കേസുകൾ എത്തിയിരുന്നതിനാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചില്ലെന്നും എം.ആർ. ബൈജു വ്യക്തമാക്കിയിട്ടുണ്ട്.

കമ്പ്യൂട്ടർ വഴി മൂല്യനിർണയം പൂർത്തിയായാൽ അതിനായി ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ സ്വയം ക്ലോസ് ആകുമെന്നാണ് ചെയർമാൻ മൊഴി നൽകിയതെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം, പിഎസ്‍സി സെക്രട്ടറി സാജു ജോർജ് ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകും. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യൽ.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News