തുരങ്കപാത നിര്‍മാണത്തില്‍ സിപിഐക്ക് എതിര്‍പ്പുണ്ടായിരുന്നു; ബിനോയ് വിശ്വം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വയനാട് തുരങ്കപാത നിര്‍മാണത്തില്‍ സിപിഐക്ക് എതിര്‍പ്പുണ്ടായിരുന്നുവെന്ന് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഒരു ആവേശത്തിന് വികസനമെന്ന് പറഞ്ഞ് ചാടിവീണ് വികസനം വികസനം എന്ന് ആര്‍പ്പ് വിളിച്ചാല്‍ പോരെന്നും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കണമെന്ന് പറയാന്‍ ശ്രമിച്ചിരുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ പല കേന്ദ്രങ്ങള്‍ക്കും അന്നത് മനസിലായില്ല. പ്രക്യതിക്ക് വേണ്ടി മിണ്ടിപ്പോയാല്‍ മിണ്ടുന്നവരെ വികസന വിരോധികളെന്ന് വിളിക്കുന്ന ശീലം അന്നുമുണ്ടായിരുന്നുവെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.

തുരങ്കപാത വേണമെന്ന് വാദിക്കുന്നവര്‍ സംഭവിക്കാന്‍ പോകുന്ന ദുരന്തങ്ങളെ കുറിച്ച് കൂടി മനസിലാക്കണമെന്ന് അദ്ദേഹം പ്രതികരിച്ചു. ആ പാത, ഈ പാത, തുരങ്കപാത എന്ന് പറഞ്ഞ് ആഘോഷിച്ചിട്ട് മാത്രം കാര്യമില്ലെന്നും എല്ലാ ആഘോഷങ്ങളുടെയും ഇരകളാകുന്നത് പാവങ്ങളാണെന്നും ബിനോയ് വിശ്വം പറഞ്ഞു. ഏതെങ്കിലും ഏജന്‍സികളുടെയോ പണ്ഡിതന്മാരുടെയോ കോണ്‍ട്രാക്ടര്‍മാരുടെയോ അഭിപ്രായം കേട്ട് മുന്നോട്ടുപോകരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News