ലോക്ഭവനില്‍ മാംസാഹാരം പാചകം ചെയ്യരുതെന്ന ​ഗവർണറുടെ തീരുമാനം തിരുത്തണമെന്ന് സിപിഐ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഇനി മുതൽ ലോക്ഭവനില്‍ മാംസാഹാരം പാചകം ചെയ്യരുതെന്ന നിയുക്ത ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂരിന്റെ നിര്‍ദേശത്തിനെതിരെ സിപിഐ രം​ഗത്ത്. ഗവര്‍ണറുടെ തീരുമാനം വേഗത്തില്‍ തിരുത്തണമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ഉപദേഷ്ടാക്കള്‍ തന്നെ അക്കാര്യം അദ്ദേഹത്തെ പറഞ്ഞ് മനസ്സിലാക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു.

ഗവര്‍ണര്‍ സസ്യാഹാരി ആണെങ്കില്‍ എല്ലാവരും സസ്യാഹാരം കഴിക്കണമെന്ന തിട്ടൂരം ശരിയല്ലെന്ന് ആനി രാജയും പ്രതികരിച്ചു. ഗവര്‍ണറുടെ നിര്‍ദേശം ഭരണഘടനാ വിരുദ്ധമാണെന്നും ലോക്ഭവന്‍ ജീവനക്കാരുടെ ഭക്ഷണ സ്വാതന്ത്ര്യം അനുവദിച്ച് കൊടുക്കണമെന്നും ആനി രാജ പറഞ്ഞു. എന്നാല്‍ ഗവര്‍ണറെ പിന്തുണച്ച് കെ.വി തോമസ് രംഗത്തെത്തി. തീരുമാനത്തില്‍ തെറ്റില്ലെന്നും നിര്‍ദേശം വിവാദമാക്കേണ്ടതില്ലെന്നുമാണ് കെ വി തോമസ് പറഞ്ഞത്. ഓം പ്രകാശ് മാഥുറിന്റെ നിര്‍ദേശത്തില്‍ കടുത്ത വിമര്‍ശനവുമായി കെ സി വേണുഗോപാല്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

കേരളത്തില്‍ സംഘപരിവാറിന്റെ കാവി അജണ്ട നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടമാണിതെന്നായിരുന്നു കെ സി വോണുഗോപാലിന്റെ വിമര്‍ശനം. സമ്മിശ്രമായ ഭക്ഷണ സംസ്‌കാരമുള്ള നാടാണ് കേരളം. അതുകൊണ്ടുതന്നെ വെജിറ്റേറിയനായും നോണ്‍ വെജിറ്റേറിയനായും ഓരോ മനുഷ്യനും ഇവിടെ തുടര്‍ന്നുപോരാം. മലയാളി ശീലിച്ച ഭക്ഷണരീതിക്ക് വിലക്കേര്‍പ്പെടുത്താനോ ഇനി മുതല്‍ എന്ത് കഴിക്കണമെന്ന നിര്‍ദേശം പുറപ്പെടുവിക്കാനോ ആരെങ്കിലും ശ്രമിച്ചാല്‍ അത് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും കെ സി വോണുഗോപാല്‍ പറഞ്ഞിരുന്നു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News