പത്തനംതിട്ട: പത്തനംതിട്ടയിലെ മുല്ലപ്പള്ളി മുരണിയിൽ വെൻഡിങ് തൊഴിലാളിയായ യുവാവിന് പാമ്പ്കടിയേറ്റു. മുരണി സ്വദേശി രതീഷനാണ് കടിയേറ്റത്. കൈവിരലിലാണ് കടിയേറ്റത്. കടിച്ചത് അണലി ആണെന്നാണ് പ്രാഥമിക നിഗമനം. യുവാവിന് മുല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്ക് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വെൻഡിങ് തൊഴിലാളിയായ രതീഷ് ജോലി കഴിഞ്ഞ് തിരിച്ചെത്തി വെൻഡിങ് ഉപകരണങ്ങൾ മുറിക്കകത്ത് വെച്ചപ്പോളാണ് പാമ്പ് കടിച്ചത്. മുറിയിൽ ആദ്യമേ ഉണ്ടായിരുന്ന ഉപകാരണങ്ങൾക്കിടയിൽ പാമ്പ് ഒളിച്ചിരിക്കുകയായിരുന്നു എന്നാണ് നിഗമനം. കൈവിരലിൽ ആണ് പാമ്പ് കടിച്ചത്. ഉടൻ കൈ കുടഞ്ഞ് പാമ്പിനെ എറിഞ്ഞു. ഉടനെ 108 ആംബുലൻസ് വരുത്തി മുല്ലപ്പള്ളിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെനിന്നും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചു.
