തിരുവനന്തപുരം: 2026 ലെ തിരുവോണം ബംപർ ഒന്നാം സമ്മാനം കണ്ണൂർ ജില്ലയിൽ. TL360615 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. തിരുവനന്തപുരം ലോട്ടറി ഭവനിൽ ആരോഗ്യമന്ത്രി കെ. മുരളീധരനാണ് നറുക്കെടുപ്പ് നടത്തിയത്. കണ്ണൂർ ചക്കരക്കൽ മുത്തു ഏജൻസിയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനഘടനയോടെയാണ് ഇത്തവണ ഓണം ബംപർ വിൽപ്പനയ്ക്കെത്തിയത്.
30 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന തിരുവോണം ബമ്പറിന്റെ ടിക്കറ്റ് വില 500 രൂപയായിരുന്നു. ലോട്ടറി വകുപ്പിന്റെ കണക്ക് പ്രകാരം 90 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. ഈ ടിക്കറ്റുകൾ മുഴുവനും വിറ്റഴിഞ്ഞിട്ടുണ്ട്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്ക് ലഭിക്കും. രണ്ടാം സമ്മാനത്തിൽ 3 എണ്ണം കല്ലമ്പലം, പഴവങ്ങാടി, വൈറ്റില എന്നിവിടങ്ങളിൽ നിന്ന് വിറ്റ ടിക്കറ്റിനാണ്. 1 കോടി രൂപ വീതം 20 പേർക്കാണ് രണ്ടാം സമ്മാനം ലഭിക്കുക.
മൂന്നാം സമ്മാനമായി 25ലക്ഷം രൂപ വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം പത്തു പേർക്കുമാണ് നൽകുന്നത്. അഞ്ചാം സമ്മാനമായ 2 ലക്ഷം രൂപ വീതം പത്തു പേർക്കാണ് ലഭിക്കുക. ഇവ കൂടാതെ 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളും ഉണ്ട്. അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും ഇത്തവണ വിറ്റ് തീർന്നിരുന്നു. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ചത്. ജില്ലയിൽ മാത്രം 20 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്.
