രാജ്യത്ത് നിർമിക്കുന്ന എല്ലാ റോഡുകൾക്കും നടപ്പാത നിർബന്ധമാക്കണം; കേന്ദ്ര സർക്കാരിന് നിർദേശം നൽകി സുപ്രീംകോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: രാജ്യത്തെ എല്ലാ റോഡുകളിലും നടപ്പാതകൾ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകി സുപ്രീം കോടതി. പൊതുറോഡുകളിലെ നടപ്പാതകളിലൂടെ തടസ്സമില്ലാതെ നടക്കുന്നത് പൗരന്റെ മൗലികാവകാശമാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി സുരക്ഷിതവും തടസ്സരഹിതവുമായ നടപ്പാതകൾ ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്ന് വ്യക്തമാക്കി. കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഒരു ഹർജി പരിഗണിക്കവെ ആയിരുന്നു സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം.

റോഡുകളിൽ വാഹനങ്ങൾ വർദ്ധിക്കുന്നതും അവയുടെ സുഗമമായ യാത്രയും ചൂണ്ടിക്കാണിച്ച് കാൽനടയാത്രക്കാരുടെ അവകാശങ്ങൾ ഇല്ലാതാക്കാൻ കഴിയില്ലെന്ന് കോടതി ഓർമ്മിപ്പിച്ചു. രാജ്യത്തെ നടപ്പാതകൾ കേവലം കോൺക്രീറ്റ് കട്ടകൾ മാത്രമാകരുത്, അവ ഭിന്നശേഷിക്കാർക്ക് കൂടി എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ ഭിന്നശേഷി സൗഹൃദമായി നിർമ്മിക്കണമെന്നും കോടതി കർശന നിർദേശം നൽകി. എല്ലാ പുതിയ റോഡ് വികസന പദ്ധതികളിലും നടപ്പാതകൾ അനിവാര്യമായ ഘടകമാക്കണമെന്നും നിലവിലുള്ള നടപ്പാതകളിലെ കൈയേറ്റങ്ങൾ അടിയന്തരമായി ഒഴിപ്പിക്കണമെന്നും കോടതി വിവിധ സംസ്ഥാനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News