ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി സിപിഐഎം ജനറല്‍ സെക്രട്ടറി. സോണിയ ഗാന്ധിക്ക് പിന്തുണ നല്‍കിയാണ് എംഎ ബേബി രംഗത്ത് വന്നത്. സോണിയ ഗാന്ധിക്കെതിരെ നടക്കുന്ന പ്രചാരണങ്ങളില്‍ കഴമ്പ് ഇല്ലെന്ന് എം എ ബേബി പറഞ്ഞു. പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് സോണിയാഗാന്ധിക്കെതിരെയുള്ള കേസുകളെന്നും അദ്ദേഹം പറഞ്ഞു. എഐസിസി ആസ്ഥാനത്ത് സംഭവിച്ചത് കോണ്‍ഗ്രസ് വിശദീകരിച്ചതാണെന്നും എം എ ബേബി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ദിമാഗി നക്‌സല്‍’ പ്രസ്താവനയെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങളിലും അദേഹം പ്രതികരിച്ചു. ‘രാജ്യത്തെ ഏറ്റവും വലിയ വെല്ലുവിളി നക്‌സലിസമല്ല, മറിച്ച് ദിമാഗില്‍ ഗോഡ്‌സെ ഉള്ളവരാണ്’ എന്നാണ് അദ്ദേഹം പറഞ്ഞത്. ഫാസിസ്റ്റ് അക്രമ രാഷ്ട്രീയമാണ് ഇന്ത്യയില്‍ പലയിടത്തും പ്രാബല്യത്തില്‍ ഉള്ളതെന്നും അദ്ദേഹം ചുണ്ടിക്കാട്ടി. സവര്‍ക്കാര്‍ക്കറുടെയും ഗോഡ്‌സെയുടെയും പ്രേതം ബാധിച്ചവരാണ് പ്രശങ്ങള്‍ക്ക് കാരണമെന്നും എം എ ബേബി പറഞ്ഞു.
എന്‍ടിഎ നെറ്റ് യുജി പരീക്ഷാക്രമക്കേടിലും എംഎ ബേബി പ്രതികരിച്ചു. ദേശീയ പരീക്ഷ ഏജന്‍സിയുടെ പിഴവുകള്‍ ആവര്‍ത്തിക്കുകയാണ് എന്ന് എം എ ബേബി ചൂണ്ടിക്കാട്ടി. ഐഐടി ഉള്‍പ്പെടെ പരീക്ഷകള്‍ മാത്രം കേന്ദ്രീകൃതമായി നടത്തണം. മറ്റ് പരീക്ഷകള്‍ വികേന്ദ്രീകൃത രീതിയില്‍ നടത്തണമെന്നും സിപിഎം ആവശ്യം ഉന്നയിച്ചു.
കുട്ടി സഖാവ് ഇസ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്ത മെറ്റയുടെ നടപടിയിലും എം എ ബേബി പ്രതികരിച്ചു. സമൂഹമാധ്യമങ്ങളില്‍ നിന്ന് എന്തെങ്കിലും നീക്കം ചെയ്യാന്‍ കഴിയുന്നുണ്ടെങ്കില്‍ അത് സര്‍ക്കാരിന് മാത്രമാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. കേരളത്തിലെ മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിനാണ് പല പോസ്റ്റുകളും നീക്കം ചെയ്തിരിക്കുന്നത്. ഇതില്‍ കൂടുതല്‍ വ്യക്ത വരേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ്‌ക് പ്ലാറ്റ്‌ഫോമിന്റെ നടപടികള്‍ സ്വീകാര്യമാണ്. ഏത് അതോറിറ്റി ആവശ്യപ്പെട്ടിട്ടാണ് പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ പോകുന്നത് എന്ന് അവര്‍ വെളിപ്പെടുത്താന്‍ പോകുകയാണ്. സത്യം പറയുന്നുണ്ടോ കള്ളം പറയുന്നുണ്ടോ എന്നത് വിചാരണ ചെയ്യേണ്ട ആവശ്യം വരില്ല. ഇത്തരം മാതൃക നടപടികള്‍ സ്വീകരിക്കണമെന്നും എം എ ബേബി ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് ആസ്ഥാനത്തെ സ്വാതന്ത്ര്യദിന പരിപാടിയുടെ വീഡിയോയില്‍ വന്ദേമാതരം ആലപിക്കുന്നതിനിടെ സോണിയ ഗാന്ധിയും മറ്റ് മുതിര്‍ന്ന നേതാക്കളും തമ്മില്‍ സംസാരിക്കുകയും ചില ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്തതാണ് വിവാദത്തിന് കാരണമായത്. വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചതാണോ, അത് തടയാന്‍ ശ്രമമുണ്ടായോ എന്നതാണ് ഇപ്പോഴത്തെ രാഷ്ട്രീയ ആരോപണങ്ങള്‍ക്ക് വഴിവെച്ചത്.



