തിരുവനന്തപുരം: കിച്ചു സുധിയുടെ വീഡിയോയ്ക്ക് പിന്നാലെ പൊട്ടിത്തെറിച്ച് രേണു സുധി. സബ്സ്ക്രിപ്ഷൻ തുടങ്ങിയ സമയത്ത് വേണ്ടാന്ന് പറഞ്ഞിരുന്നുവെങ്കിൽ താനത് ചെയ്യില്ലായിരുന്നുവെന്ന് പറഞ്ഞ രേണു, കിച്ചുവുമായുള്ള ചാറ്റും പുറത്തുവിട്ടു. ഭാവിയെ വരെ ബാധിക്കുന്ന പല കാര്യങ്ങളും ഉണ്ടെന്നും അതൊന്നും തന്നെ കൊണ്ട് പറയിപ്പിക്കരുതെന്നും രേണു പറയുന്നു. റിതപ്പനെക്കാൾ കൂടുതൽ കിച്ചുവിനെ സ്നേഹിച്ചുവെന്നും പണ്ടത്തെ കിച്ചു എന്ന രാഹുൽ ദാസിനെ കുറിച്ച് ചില പൊലീസ് സ്റ്റേഷനിൽ അന്വേഷിച്ചാൽ അറിയാമെന്നും രേണു പറയുന്നു. കുറ്റപ്പെടുത്തിയവർ പോലും എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന സമയമാണ്. ഈ സമയത്ത് തന്നെ കിച്ചു എന്ന രാഹുൽ ഒരു വീഡിയോയുമായി വന്നിട്ടുണ്ട്. സബ്സ്ക്രിപ്ഷൻ കാരണമാണ് അമ്മയെ വെറുത്തതെന്നൊക്കെ പറഞ്ഞിട്ട്. സുധിച്ചേട്ടൻ മരിച്ച ശേഷം എന്ത് തുടങ്ങിയാലും അത് ഞാൻ കിച്ചുവിനെ അറിയിക്കുമായിരുന്നു. എൻറെ കയ്യിൽ തെളിവുണ്ട്. സബ്സ്ക്രിപ്ഷൻ തുടങ്ങിയപ്പോൾ ഇനി മേലാൽ ചെയ്യരുതെന്നല്ല അവൻ പറഞ്ഞത്. സുധിച്ചേട്ടൻ നിന്നെ എൻറെ കയ്യിൽ ഏൽപ്പിച്ചപ്പോൾ നിനക്ക് ആരും ഇല്ലായിരുന്നു. ആപത്ത് ഘട്ടത്തിൽ ആരും ഉണ്ടായിരുന്നില്ല. ഓരോ ആവശ്യത്തിനും പൊലീസ് സ്റ്റേഷനിൽ കയറി ഇറങ്ങിയത് ഞാൻ ആയിരുന്നു. രാഹുൽ ദാസിനെ പറ്റിയുള്ള ലാസ്റ്റ് വീഡിയോ ആയിരിക്കണം ഇത്. ഇനി എന്നെ കൊണ്ട് ഇത് ചെയ്യിപ്പിക്കരുത് കിച്ചു എന്നും രേണു സുധി തന്റെ വിഡിയോയിലൂടെ പറഞ്ഞു.
കിച്ചുവിനെതിരെ പൊട്ടിത്തെറിച്ച് രേണു
