തേന്‍ കയറ്റുമതിക്ക് പച്ചക്കൊടി കാട്ടി കേന്ദ്രം

ഡൽഹി: തേനിന്റെ കുറഞ്ഞ കയറ്റുമതി വില സംബന്ധിച്ച നിലവിലെ മാനദണ്ഡങ്ങള്‍ 2026 ഡിസംബര്‍ 31 വരെ തുടരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ടണ്ണിന് 1,400 ഡോളര്‍ എന്ന നിരക്കിലാകും കയറ്റുമതി നടക്കുക. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. കയറ്റുമതിക്കാര്‍ക്ക് വിപണിയില്‍ കൂടുതല്‍ സ്ഥിരത ഉറപ്പാക്കാനും അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യന്‍ തേനിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കാനുമാണ് ഈ നീക്കം. ഒരു രാജ്യം മറ്റൊരു രാജ്യത്തേക്ക് സാധനങ്ങള്‍ കയറ്റുമതി ചെയ്യുമ്പോള്‍ ഈടാക്കേണ്ട ഏറ്റവും കുറഞ്ഞ വിലയെയാണ് ‘മിനിമം എക്‌സ്‌പോര്‍ട്ട് പ്രൈസ്’ എന്ന് വിളിക്കുന്നത്. ഇതിലും കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ വിദേശത്ത് വില്‍ക്കാന്‍ കയറ്റുമതിക്കാര്‍ക്ക് അനുവാദമുണ്ടാകില്ല.

Leave a Reply

Your email address will not be published. Required fields are marked *