സര്‍ക്കാര്‍ പാലിക്കുന്ന മൗനം വിധേയത്വമായി ഗവര്‍ണ്ണര്‍ കാണുന്നു’; വിമർശനവുമായി പിണറായി വിജയന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കാലടി സര്‍വകലാശാല വിസി സിസ തോമസിനെ സമരത്തിനിടെ വിദ്യാര്‍ത്ഥികള്‍ ആക്രമിച്ചു എന്ന ആരോപണത്തില്‍ ഡിജിപിയെ ഗവര്‍ണര്‍ വിളിച്ചുവരുത്തിയ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സംസ്ഥാന പൊലീസ് മേധാവിയെ ഗവര്‍ണര്‍ നേരിട്ട് വിളിച്ചുവരുത്തിയത് തികച്ചും ജനാധിപത്യവിരുദ്ധമായ നടപടി എന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്. എക്സിക്യൂട്ടീവിന്റെ തലവനായ മുഖ്യമന്ത്രിയെയും ബന്ധപ്പെട്ട വകുപ്പു മന്ത്രിയേയും മറികടന്ന് ആണ് നടപടി എന്നും പിണറായി ചൂണ്ടിക്കാട്ടി.

ഭരണഘടനാ തത്വങ്ങളുടെ നഗ്‌നമായ ലംഘനവും ജനാധിപത്യ സംവിധാനത്തോടുള്ള പരസ്യമായ വെല്ലുവിളിയുമാണ് ഇത്. സര്‍ക്കാരിനെ നോക്കുകുത്തിയാക്കി സമാന്തര ഭരണം കയ്യാളാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നത് ആശാസ്യമല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇത്തരം തെറ്റായ കീഴ്വഴക്കങ്ങള്‍ക്ക് ഒരു നീതികരണവുമില്ലെന്നും ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണെന്നും അദ്ദേഹം വിശദീകരിച്ചു. സര്‍ക്കാര്‍ പാലിക്കുന്ന മൗനം വിധേയത്വമായി ഗവര്‍ണ്ണര്‍ കാണുന്നു എന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം സര്‍ക്കാരിന്റെ ഭരണഘടനാപരമായ ഫെഡറല്‍ അധികാരങ്ങളെയാണ് ഗവര്‍ണ്ണര്‍ വെല്ലുവിളിക്കുന്നെന്നും കുറ്റപ്പെടുത്തി. അമിതാധികാര പ്രവണതകള്‍ക്കു മുന്നില്‍ സര്‍ക്കാര്‍ ഭയപ്പെടുന്നത് അങ്ങേയറ്റം ലജ്ജാകരമാണെന്നും പിണറായി വിജയന്റെ പരിഹാസമുണ്ടായി.

ഇക്കഴിഞ്ഞ ആഗസ്റ്റ് പതിമൂന്നാം തീയതിയായിരുന്നു കാലടി സര്‍വകലാശാലയില്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നത്. സര്‍വകലാശാലയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലേക്ക് ശവമഞ്ചം അടക്കം കൊണ്ടുവന്നായിരുന്നു എസ്എഫ്‌ഐയുടെ പ്രതിഷേധം. വി സി സിസ തോമസിനേയും സിന്‍ഡിക്കേറ്റ് അംഗങ്ങളെയും പ്രതിഷേധക്കാര്‍ തടഞ്ഞുവെച്ചിരുന്നു. ഇതിന് പിന്നാലെ തനിക്കെതിരെ കയ്യേറ്റം നടന്നുവെന്ന് ആരോപിച്ച് സിസ തോമസ് രംഗത്തെത്തിയിരുന്നു. സിന്‍ഡിക്കേറ്റ് അംഗങ്ങളെ മുറിയില്‍ പൂട്ടിയിട്ടെന്നും സിസ തോമസ് പറഞ്ഞിരുന്നു. ഔദ്യോഗിക വാഹനം നശിപ്പിച്ചെന്ന ആരോപണവും സിസ തോമസ് ഉന്നയിച്ചിരുന്നു. സംഭവത്തില്‍ പരാതി നല്‍കില്ലെന്നായിരുന്നു സിസ തോമസ് ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നീട് പരാതി നല്‍കുകയായിരുന്നു. പിന്നാലെ വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അതിനിടെയാണ് സിസാ തോമസിനെതിരായ പ്രതിഷേധത്തില്‍ സംസ്ഥാന പൊലീസ് മേധാവിയെ ഗവര്‍ണര്‍ വിളിച്ചുവരുത്തിയത്. ലോക്ഭവനില്‍ വെച്ചായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഗവര്‍ണര്‍ ഡിജിപിയോട് ആവശ്യപ്പെട്ടു. ജാമ്യമില്ലാ വകുപ്പ് പ്രകാരം നടപടിയെടുക്കണമെന്നായിരുന്നു ആവശ്യം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. ഇതുവരെയുള്ള നടപടികള്‍ ഡിജിപി ഗവര്‍ണറോട് വിശദീകരിച്ചു. ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ചുവരുത്തുന്നത് അപൂര്‍വ്വ നടപടിയായാണ് വിലയിരുത്തിയിരുന്നത്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News