ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ പരിശോധനയുമായി ഭക്ഷ്യസുരക്ഷ വകുപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്തേക്ക് ഓണക്കാലത്ത് എത്തുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ 24 മണിക്കൂര്‍ നിരീക്ഷണവും പരിശോധനയും ഏര്‍പ്പെടുത്തിയതായി ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ അറിയിച്ചു. സംസ്ഥാനത്തെ പ്രധാന പ്രവേശന കവാടങ്ങളായ ആര്യങ്കാവ്, കുമളി, വാളയാര്‍, മീനാക്ഷിപുരം, കാറാളി എന്നീ അഞ്ച് ചെക്ക്പോസ്റ്റുകളിലാണ് മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലാബുകളുടെ സേവനം വിന്യസിച്ച് പ്രത്യേക പരിശോധനകള്‍ നടത്തുന്നത്. ഓണക്കാലത്ത് കേരളത്തിലേക്ക് വന്‍തോതില്‍ എത്തുന്ന പഴങ്ങള്‍, പച്ചക്കറികള്‍, പാല്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍, ഭക്ഷ്യഎണ്ണകള്‍, ശര്‍ക്കര, മറ്റ് ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ ഗുണനിലവാരം പരിശോധിക്കുന്നതിനാണ് ഈ പ്രത്യേക നിരീക്ഷണ സംവിധാനം ഒരുക്കിയിരിക്കുന്നത്.

ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലാബ് വിദഗ്ധരും ചേര്‍ന്ന് വാഹനങ്ങള്‍ പരിശോധിച്ച് ഭക്ഷ്യവസ്തുക്കളില്‍ തത്സമയ പരിശോധനകള്‍ നടത്തുന്നുണ്ട്. സംസ്ഥാനത്തുടനീളം നടപ്പിലാക്കുന്ന സേഫ് ഓണം പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ ചെക്ക്പോസ്റ്റ് നിരീക്ഷണങ്ങള്‍ ശക്തമാക്കിയിരിക്കുന്നത്. ഇതുകൂടാതെ ഓണ്‍ലൈന്‍ ഓണവിപണിയും സജീവമായിരിക്കെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ഓണ്‍ലൈന്‍ വിപണന കേന്ദ്രങ്ങളുടെ ഗോഡൗണുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കര്‍ശനമാക്കിയതായി മന്ത്രി കെ. മുരളീധരന്‍ വ്യക്തമാക്കി. ഫ്‌ലിപ്കാര്‍ട്ട്, ബിഗ് ബാസ്‌ക്കറ്റ്, ബ്ലിങ്കിറ്റ് തുടങ്ങിയ വിപണനകേന്ദ്രങ്ങളുടെ ഗോഡൗണുകളിലാണ് (പ്രത്യേക പരിശോധന നടത്തിയത്. ഓണം സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ ഭാഗമായി വിവിധ ഡാര്‍ക്ക് സ്റ്റോറുകളിലായി 80 പരിശോധനകള്‍ പൂര്‍ത്തിയാക്കി.

ഈ ഗോഡൗണുകളില്‍ നിന്ന് നെയ്യ്, ശര്‍ക്കര, പായസം മിക്‌സ്, വെളിച്ചെണ്ണ എന്നിവയുള്‍പ്പെടെ ഓണക്കാലത്ത് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന വിവിധയിനം ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകള്‍ ശേഖരിച്ച് ലബോറട്ടറി പരിശോധനയ്ക്ക് അയച്ചു. ഡാര്‍ക്ക് സ്റ്റോറുകളില്‍ ഭക്ഷ്യവസ്തുക്കളുടെ കാലാവധി കഴിഞ്ഞ ഉല്‍പ്പന്നങ്ങള്‍ സൂക്ഷിക്കുന്നുണ്ടോ, ഭക്ഷ്യവസ്തുക്കള്‍ക്ക് ആവശ്യമായ സംഭരണ താപനില പാലിക്കുന്നുണ്ടോ, പാക്കേജുകളിലെ ലേബലിംഗ് വിവരങ്ങള്‍ കൃത്യമാണോ, ഭക്ഷ്യവസ്തുക്കള്‍ ശരിയായ രീതിയില്‍ സംഭരിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും വിശദമായി പരിശോധിക്കും. ഓണക്കാലത്ത് പലരും ഓണ്‍ലൈനായി ഭക്ഷ്യവസ്തുക്കള്‍ വാങ്ങുന്ന സാഹചര്യത്തിലാണ് ഈ മേഖലയിലേക്ക് കൂടി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന വ്യാപിപ്പിച്ചതെന്ന് മന്ത്രി കെ. മുരളീധരന്‍ അറിയിച്ചു. പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കും.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News