തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും മാറ്റം. ഇന്നലെ വൈകീട്ട് സ്വർണത്തിന്റെ വില കൂടിയെങ്കിലും ഇന്ന് രാവിലെയോടെ വീണ്ടും കുറയുകയായിരുന്നു. വിലയിൽ നേരിയ കുറവാണ് രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ വില കുറഞ്ഞെങ്കിലും ഉച്ചയ്ക്കും വൈകീട്ടുമായി വലിയ കുതിപ്പായിരുന്നു രേഖപ്പെടുത്തിയത്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വില 13965 രൂപയാണ്. പവൻ വില 1,11,720 രൂപയാണ്. ഇന്നലെ വൈകീട്ടത്തെ അപേക്ഷിച്ച് 35 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 18 കാരറ്റിന് വില 11535 രൂപയാണ്.
യുഎസ്-ഇറാൻ സംഘർഷങ്ങൾക്കിടയിലും യുഎസ് ഡോളറിന്റെ കരുത്താണ് സ്വർണത്തിന് പ്രധാന തടസ്സമായി നിൽക്കുന്നത്. ഡോളറിന് മൂല്യം കൂടുമ്പോൾ മറ്റ് കറൻസികൾ ഉപയോഗിക്കുന്നവർക്ക് സ്വർണം കൂടുതൽ ചെലവേറിയതാവുകയും, ഇത് സ്വർണ്ണത്തിന്റെ ഡിമാൻഡ് കുറയ്ക്കുകയും ചെയ്യും. അതേസമയം യുഎസ്-ഇറാൻ സംഘർഷങ്ങൾ തീവ്രമായാൽ ഹ്രസ്വകാലത്തേക്ക് സ്വർണത്തിൻ്റെ ഡിമാൻ്റ് ഉയരും, സ്വാഭാവികമായും വില കൂടും. സ്വർണ വില കുറയുമെങ്കിലും 1 ലക്ഷത്തിന് താഴേക്ക് വില കുറയാനുള്ള യാതൊരു സാധ്യതയും നിലനിൽക്കുന്നില്ല. മാത്രമല്ല ദീർഘകാലത്തേക്ക് സ്വർണത്തിന് വില ഉയരും എന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. സ്വർണം ഔണ്‍സിന് 8000 ഡോളർ വരെ ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് പ്രവചനം.
