കെപിസിസിക്ക് മുന്നിൽ പന്തൽ ഒരുങ്ങുന്നു; വിജയം ആഘോഷമാക്കാൻ സജ്ജമായി കോൺ​ഗ്രസ്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ ശേഷിക്കെ കെപിസിസിക്ക് മുന്നിൽ പന്തൽ ഒരുങ്ങുന്നു. പായസത്തിനും ലഡുവിനുമുള്ള സജ്ജീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വൈകുന്നേരം ഡിജെ പരിപാടി നടത്തും. യുഡിഎഫ് വിജയമുറപ്പിച്ചെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. വ്യക്തമായ ഭൂരിപക്ഷം യുഡിഎഫിന് ഉണ്ടാകും. വലിയ ജനവികാരമായിരിക്കും എല്‍ഡിഎഫിനെതിരെ ഉണ്ടാവുകയെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

മാത്രമല്ല ഭരണം ലഭിക്കുമെന്ന പ്രതീക്ഷയിൽ തുടർ നടപടികളിലേക്ക് കടക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. മറ്റന്നാൾ എഐസിസി നിരീക്ഷകർ പങ്കെടുക്കുന്ന സ്ക്രീനിംഗ് കമ്മിറ്റി യോഗം തിരുവനന്തപുരത്ത് ചേരും. മുഖ്യമന്ത്രി ചർച്ചയിൽ എംഎൽഎമാർ, കെപിസിസി ഭാരവാഹികൾ, മുതിർന്ന നേതാക്കൾ, ഘടകകക്ഷികൾ എന്നിവരുടെ അഭിപ്രായവും ഹൈക്കമാൻഡ് തേടും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മൂന്നിൽ കൂടുതൽ പേരുകൾ പരിഗണനയ്ക്ക് വരട്ടെ എന്നാണ് ഹൈക്കമാൻഡ് നിലപാട്.

അതേസമയം കോൺഗ്രസിലെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് ഘടകകക്ഷികളുമായി ചർച്ച നടത്തിയതായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി പറഞ്ഞു. ഘടകകക്ഷികൾ സ്വതന്ത്രമായ അഭിപ്രായം പറഞ്ഞിട്ടുണ്ട്. എംഎൽഎമാരുടെ അഭിപ്രായങ്ങൾ കൂടി തേടും. കോൺഗ്രസ് ഹൈക്കമാൻ്റാണ് അന്തിമ തീരുമാനം എടുക്കുന്നതെന്നും ദീപാ ദാസ് മുൻഷി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *