ബിജെപി വിട്ട് കോൺ​ഗ്രസിലേക്ക് പത്മിനി തോമസ്

തിരുവനന്തപുരം: പത്മജക്ക് പിന്നാലെ ബിജെപി വിട്ട് അര്‍ജ്ജുന അവാര്‍ഡ് ജേതാവും മുന്‍ കായിക താരവുമായ പത്മിനി തോമസ്. ബിജെപി വിട്ട പത്മിനി തോമസ് ഇന്ന് രാജിക്കത്ത് സമർപ്പിക്കും. കോൺഗ്രസിലേക്ക് തിരികെ പോവുന്നതിൻ്റെ ഭാ​ഗമായി കെപിസിസി അധ്യക്ഷനുമായി ഫോണിൽ സംസാരിച്ചുവെന്നും തന്റെ അതേ വികാരമാണ് ആർ. ശ്രീലേഖക്കും ഉള്ളതെന്നും പത്മിനി തോമസ് മാധ്യമങ്ങളോട് പറഞ്ഞു. അസംതൃപ്തി അവർ തന്നോട് തുറന്നുപറഞ്ഞിരുന്നു. പരിഗണന തീരെ ലഭിച്ചില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വാഗ്ദാനം ഉണ്ടായിരുന്നു. ഉപാധി വെച്ചല്ല ബിജെപിയിലേക്ക് വന്നത്. ബിജെപിയിലേക്ക് […]

പത്മജയ്‌ക്കെതിരെ യുവരാജ്

കൊച്ചി:പത്മജ വേണുഗോപാൽ ബിജെപി വിട്ടതിന് പിന്നാലെ പാർട്ടിക്കുള്ളിൽ വാക്‌പോര് ശക്തമാകുന്നു. ബിജെപി ജനറൽ സെക്രട്ടറി എസ്. സുരേഷിന്റെ പ്രതികരണത്തിന് പിന്നാലെയാണ് പാർട്ടി വക്താവ് യുവരാജ് ഗോകുൽ പത്മജയ്‌ക്കെതിരെ രംഗത്തെത്തിയത്. പാർട്ടിയുടെ ആശയങ്ങൾ ശരിയല്ലെന്ന പത്മജയുടെ വിമർശനം അംഗീകരിക്കാനാകില്ലെന്നാണ് യുവരാജിന്റെ നിലപാട്. പത്മജ ബിജെപിയിലേക്ക് വന്നപ്പോൾ ഉണ്ടായിരുന്ന അതേ പ്രത്യയശാസ്ത്രം തന്നെയാണ് ഇന്നും പാർട്ടി പിന്തുടരുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. ഈ ആശയങ്ങൾ ഉയർത്തിപ്പിടിച്ചാണ് ബിജെപി രാജ്യത്തും കേരളത്തിലും രാഷ്ട്രീയ നേട്ടങ്ങൾ കൈവരിച്ചതെന്നും യുവരാജ് അവകാശപ്പെട്ടു. അതേസമയം, പത്മജയ്ക്ക് അർഹമായ […]

രാഹുലിനെതിരെ ബിജെപി

ഷിക്കാഗോ: അമേരിക്കയിൽ രാഹുൽ ഗാന്ധി നടത്തിയ ഒരു പരാമർശം ഇപ്പോൾ ദേശീയ രാഷ്ട്രീയത്തിൽ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ച് രാഹുൽ പറഞ്ഞത് ‘സേക്രഡ്’ എന്ന വാക്കാണ്. എന്നാൽ ബിജെപി നേതാവ് അത് ‘സിക്ക്’ എന്ന് വ്യാഖ്യാനിച്ചതോടെയാണ് വിവാദം തുടങ്ങിയത്. ഷിക്കാഗോ സർവകലാശാലയിലെ വിദ്യാർഥികളുമായി നടത്തിയ സംവാദത്തിനിടെയായിരുന്നു രാഹുലിന്റെ പ്രതികരണം. തിരഞ്ഞെടുപ്പിൽ ക്രമക്കേടുകളുണ്ടെന്ന് ആരോപിക്കുന്ന പ്രതിപക്ഷം എന്തുകൊണ്ട് തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നില്ലെന്ന ചോദ്യത്തിന്, ഇന്ത്യൻ ജനാധിപത്യം തനിക്ക് പവിത്രമാണെന്നും തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുന്നത് ജനാധിപത്യത്തിന്റെ അവസാനത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം […]

മോസ്‌കോ യാത്ര റദ്ദാക്കി ഷാജി

കോഴിക്കോട്: മോസ്‌കോയിലേക്കുള്ള യാത്രയും റദ്ദാക്കി മന്ത്രി കെ.എം. ഷാജി. വിദേശയാത്രകളെച്ചൊല്ലിയുള്ള വിവാദം ശക്തമായതോടെയാണ് പുതിയ തീരുമാനം. നവംബർ 23, 24 തീയതികളിൽ മോസ്‌കോയിൽ നടക്കുന്ന ഇന്റർനാഷണൽ മുനിസിപ്പൽ കോൺഫറൻസിൽ പങ്കെടുക്കാനായിരുന്നു ഷാജിയെ നിയോഗിച്ചിരുന്നത്. റഷ്യൻ സർക്കാരിന്റെ പിന്തുണയോടെ റോസ്‌കോൺഗ്രസ് ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. യാത്രയ്ക്ക് കേന്ദ്രസർക്കാരിന്റെ പൊളിറ്റിക്കൽ ക്ലിയറൻസും ലഭിച്ചിരുന്നു. എന്നാൽ, നേരത്തെ ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗ് സന്ദർശനത്തെച്ചൊല്ലിയുണ്ടായ വിവാദങ്ങളും രാഷ്ട്രീയ വിമർശനങ്ങളും ശക്തമായതോടെ യാത്ര വീണ്ടും ചർച്ചയായി. പ്രാഗ് യാത്രയിൽ വിവാദ വ്യക്തികൾ ഒപ്പമുണ്ടായിരുന്നുവെന്ന ആരോപണവും […]

കോൺഗ്രസിന് 24 സീറ്റുകൾ നൽകിയാൽ മതിയെന്ന് എസ്പി

ലക്നൗ: ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടി- കോൺഗ്രസ് സീറ്റ് വിഭജന ചർച്ച സങ്കീർണാവസ്ഥയിൽ. കോൺഗ്രസിന് ആദ്യഘട്ടത്തിൽ 24 സീറ്റുകൾ നൽകിയാൽ മതിയെന്നാണ് എസ്പിയുടെ നിലപാട്. വിജയസാധ്യതയാണ് മാനദണ്ഡമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് അഖിലേഷ് യാദവ്. അതേസമയം ആകെ 181 സീറ്റാണ് കോൺ​ഗ്രസ് ആവശ്യപ്പെടുന്നത്. എന്നാൽ, കോൺ​ഗ്രസിന്റെ ആവശ്യം അം​ഗീകരിക്കാൻ സാധ്യത കുറവാണെന്നാണ് സൂചന. അതേസമയം, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി അഞ്ച് സംസ്ഥാനങ്ങളിലേക്ക് സ്ക്രീനിംഗ് കമ്മിറ്റികൾ രൂപീകരിച്ച് കോൺഗ്രസ് നേതൃത്വം തയാറെടുപ്പ് തുടങ്ങി. ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, […]

10 ലക്ഷം തട്ടിപ്പ്: സുഹൈലിന് പുറത്താക്കൽ

തിരുവനന്തപുരം: തിരുവനന്തപുരം രാഷ്ട്രീയത്തിൽ വൻ വിവാദമായി സുഹൈൽ ഷാജഹാന്റെ അറസ്റ്റ്, ഡോക്ടറിൽ നിന്ന് 10 ലക്ഷം രൂപ വാങ്ങുന്നതിനിടെ തിരുവനന്തപുരം ഡിസിസി അംഗമായിരുന്ന സുഹൈൽ ഷാജഹാനെ പൊലീസ് പിടികൂടി. ഡോ. സബൈൻ ശിവദാസന്റെ പരാതിയിലാണ് പേട്ട പൊലീസിന്റെ നടപടി. ആശുപത്രിയെക്കുറിച്ച് അപകീർത്തികരമായ വാർത്ത നൽകിയെന്നും അത് പിൻവലിക്കണമെങ്കിൽ 10 ലക്ഷം രൂപ നൽകണമെന്നും സുഹൈലും സംഘവും ഭീഷണിപ്പെടുത്തിയെന്നാണ് ഡോക്ടറുടെ ആരോപണം. പൊലീസിന്റെ നിർദേശപ്രകാരം ഡോക്ടർ പണം കൈമാറുകയും രഹസ്യ ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. പിന്നാലെ പൊലീസ് […]

സംഘപരിവാർപ്രേമം കോൺഗ്രസിനെക്കാൾ മുസ്‌ലിം ലീഗിനാണെന്ന് എം.വി ജയരാജൻ

കാസർ​ഗോഡ്: കോൺഗ്രസിനെക്കാൾ സംഘപരിവാർപ്രേമം മുസ്‌ലിം ലീഗിനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ. സവർക്കറെ മഹത്ത്വവത്‌കരിക്കുന്ന ക്വിസ് മത്സരം സ്‌കൂളിൽ സംഘടിപ്പിച്ചതും വന്ദേമാതരം പൂർണരൂപത്തിൽ ചൊല്ലണമെന്ന സർക്കുലർ സ്‌കൂളുകൾക്കയച്ചതും പി.എം ശ്രീ നടപ്പാക്കാൻ രംഗത്തിറങ്ങിയതും പ്രധാനമന്ത്രിയുടെ ലോഗോ വീടുകളിൽ പ്രദർശിപ്പിക്കാമെന്ന കേന്ദ്രവ്യവസ്ഥ അംഗീകരിച്ചതും ലീഗ് മന്ത്രിമാരുടെ വകുപ്പുകളിലാണെന്നും ജയരാജൻ ആരോപിച്ചു. കേരള ബാങ്ക് പിരിച്ചുവിടാനുള്ള യു.ഡി.എഫ്. നീക്കം പ്രതിഷേധാർഹമാണ്. കേരള ബാങ്ക് രൂപവത്കരിച്ചത് നിയമസഭ പാസാക്കിയ നിയമത്തിലൂടെയാണ്. റിസർവ് ബാങ്കിന്റെ അനുമതിയും ഉണ്ട്. തിരിച്ചുപോക്ക് കേരളത്തിലെ […]

‘വോട്ട് ചോരി’ ആരോപണം; തെരഞ്ഞെടുപ്പ് കമ്മീഷനോട് 48 ചോദ്യങ്ങൾ ഉന്നയിക്കാൻ കോൺഗ്രസ്

ന്യൂഡൽഹി: വോട്ടർ പട്ടികയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട ‘വോട്ട് ചോരി’ ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് 48 ചോദ്യങ്ങൾ ഉന്നയിക്കാൻ സുപ്രീംകോടതിയുടെ അനുമതി തേടി കോൺഗ്രസും പ്രതിപക്ഷ ഇന്ത്യാ സഖ്യവും. തിരഞ്ഞെടുപ്പ് കമ്മീഷനും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനും ചോദ്യാവലി സമർപ്പിക്കാനാണ് നീക്കം. പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണമായ എസ്ഐആറിന് ഉത്തരവിട്ടത് ആരാണെന്ന ചോദ്യവും ഇതിൽ ഉൾപ്പെടുന്നു. കോൺഗ്രസ് തിങ്കളാഴ്ച എക്‌സിൽ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സുപ്രീംകോടതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ സമർപ്പിച്ച സത്യവാങ്മൂലം ‘വോട്ട് ചോരി’ […]

ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ശക്തമാക്കി കോണ്‍ഗ്രസ്

ലക്നൗ: 2027ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ശക്തമാക്കി കോണ്‍ഗ്രസ്. സമാജ്‌വാദി പാർട്ടിയുമായി സീറ്റ് വിഭജന ചർച്ചകൾ പ്രിയങ്ക ഗാന്ധി നടത്തും. എത്രയും വേഗം ചർച്ചകൾ പൂർത്തിയാക്കാനാണ് നീക്കം. തെരഞ്ഞെടുപ്പ് തന്ത്രങ്ങളും സമാജ്‌വാദി പാര്‍ട്ടിയുമായുള്ള സീറ്റ് വിഭജനവും ചര്‍ച്ച ചെയ്യുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ഇന്ന് ചേർന്ന നിര്‍ണായക യോഗത്തിലാണ് തീരുമാനം. ഡിസംബര്‍ ഒന്നിന് മുന്‍പ് സീറ്റുകളുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ഡിസംബര്‍ ആദ്യവാരം കോണ്‍ഗ്രസ് പ്രചരണത്തിലേക്ക് കടക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുലും […]

യുഡിഎഫിൽ പൊട്ടിത്തെറി

കൊല്ലം: യുഡിഎഫിനുള്ളിൽ ഭിന്നത രൂക്ഷമാകുന്നു, ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങൾ സംബന്ധിച്ച തർക്കമാണ് മുന്നണിയിൽ പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്. മുസ്ലിം ലീഗിന് മാത്രം പരിഗണന നൽകുന്നുവെന്ന വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ആർഎസ്പി നേതാവ് എ എ അസീസ്. സർക്കാർ അധികാരത്തിലെത്തി ആറുമാസം പിന്നിട്ടിട്ടും ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങളിൽ തീരുമാനമായിട്ടില്ലെന്നാണ് അസീസിന്റെ ആരോപണം. ലീഗിന് ചില സ്ഥാനങ്ങൾ നൽകിയ വിവരം പോലും മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അദ്ദേഹം തുറന്നടിച്ചു. അതേസമയം, കോൺഗ്രസിനുള്ളിലും പദവി വിഭജനത്തെച്ചൊല്ലി അതൃപ്തി പുകയുകയാണ്. ഭരണമാറ്റത്തിന്റെ പ്രതീക്ഷിച്ച മാറ്റങ്ങൾ ഉണ്ടായില്ലെന്നും […]