Tag: kpcc

കെപിസിസി എക്സിക്യൂട്ടീവ് യോഗം വൈകുന്നതിൽ അതൃപ്തി; അടൂർ പ്രകാശിന് പിന്തുണയുമായി ജെബി മേത്തർ

കൊച്ചി: കെപിസിസി എക്സിക്യൂട്ടീവ് യോഗം വിളിക്കണമെന്ന ആവശ്യം കഴിഞ്ഞ മൂന്ന് മാസമായി ഉന്നയിക്കുന്നുണ്ടെന്ന് കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ജെബി മേത്തർ. യോഗം വിളിക്കാത്തതുമായി ബന്ധപ്പെട്ട് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് ഉന്നയിച്ച വിമർശനങ്ങളെ പിന്തുണച്ചാണ് ജെബി മേത്തറിന്റെ പ്രതികരണം.പാർട്ടിയുടെ പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും സംഘടനാപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിനും കെപിസിസി എക്സിക്യൂട്ടീവ് യോഗം ആവശ്യമാണ്. എന്നാൽ യോഗം ചേരുന്നത് വൈകുന്നതിൽ പാർട്ടിക്കുള്ളിൽ തന്നെ അതൃപ്തിയുണ്ടെന്നാണ് ജെബി മേത്തറിന്റെ പ്രതികരണത്തിൽ നിന്ന് വ്യക്തമാകുന്നത്. അടൂർ പ്രകാശ് ഉന്നയിച്ച […]
Read more

മന്ത്രിമാരുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കണം; വിമര്‍ശനവുമായി പി. എം നിയാസ്

തിരുവനന്തപുരം: കെപിസിസി നേതൃയോഗത്തില്‍ രൂക്ഷ വിമര്‍ശനവുമായി കെപിസിസി ജനറല്‍ സെക്രട്ടറി പി. എം നിയാസ്. തെറ്റുകള്‍ ചൂണ്ടിക്കാണിച്ചിട്ടും തിരുത്താന്‍ തയ്യാറല്ലെന്നും സര്‍ക്കാരിന്റെ സുപ്രധാന കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ പാര്‍ട്ടി സമിതി വേണമെന്നും നിയാസ് പറഞ്ഞു. മന്ത്രിമാരുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പദവികള്‍ ലഭിക്കാന്‍ എറണാകുളത്തേക്ക് സ്ഥലം മാറേണ്ട സ്ഥിതിയാണെന്നും മുഖ്യമന്ത്രി വി. ഡി സതീശനെ ഉന്നമിട്ട് നിയാസ് വിമർശിച്ചു. മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തില്‍ തന്നെയാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്. മന്ത്രിമാരുടെ ഷെഡ്യൂള്‍ ഉള്‍പ്പെടെ താഴെത്തട്ടില്‍ എത്തിക്കുന്നില്ലെന്നാണ് നിയാസ് […]
Read more

രമ്യ ഹരിദാസ് എംഎൽഎയ്ക്ക് വീഴ്ച്ചയുണ്ടായെന്ന് കെപിസിസി

തിരുവനന്തപുരം: ചിറയിൻകീഴ് കയ്യാങ്കളിയിൽ രമ്യ ഹരിദാസ് എംഎൽഎയ്ക്ക് വീഴ്ചയുണ്ടായെന്ന് കെപിസിസി യോഗത്തിൽ നേതാക്കൾ. രമ്യ സമവായം ഉണ്ടാക്കി പ്രശ്നം പരിഹരിച്ചില്ലെന്നും പ്രശ്നം വഷളാക്കിയെന്നും എംഎം ഹസ്സൻ നൽകിയ റിപ്പോർട്ടിൽ പറയുന്നു. നിലവിൽ യോ​ഗത്തിൽ രമ്യ പങ്കെടുക്കുന്നുണ്ട്. ചിറയിൻ കീഴിൽ കോൺ​ഗ്രസ് നേതാ​വിൻ്റെ വീട്ടിൽ വച്ചാണ് രമ്യ ഹരിദാസും പ്രാദേശിക നേതാക്കളും തമ്മിൽ കയ്യാങ്കളി ഉണ്ടായത്. നേരത്തെ, രമ്യ ഹരിദാസ് എംഎൽഎയുടെ പരാതിയിൽ 7 കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു. എസ്‍സി, എസ് റ്റി വകുപ്പടക്കം ജാമ്യമില്ല വകുപ്പാണ് ചുമത്തിയിരിക്കുന്നത്. […]
Read more

മുഖ്യമന്ത്രിയും മന്ത്രിമാരും നേതാക്കളെ പരിഗണിക്കുന്നില്ല; കെപിസിസി യോഗത്തില്‍ സര്‍ക്കാരിന് വിമര്‍ശനം

തിരുവനന്തപുരം: ‌കെപിസിസി യോഗത്തില്‍ സര്‍ക്കാരിന് വിമര്‍ശനം. മുഖ്യമന്ത്രിയും മന്ത്രിമാരും നേതാക്കളെ പരിഗണിക്കുന്നില്ലെന്ന് തൃശൂര്‍ ഡിസിസി അധ്യക്ഷന്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രി ജനകീയനാകണമെന്നും പ്രധാന തസ്തികകളിലെ നിയമനങ്ങള്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശം ഉയര്‍ന്നു. പിഎംശ്രീ പദ്ധതി നടപ്പിലാക്കരുതെന്നും യോഗത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. പദ്ധതിയെക്കുറിച്ച് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ കഴിയില്ലെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് പദ്ധതിയില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്നും കരിക്കുലത്തില്‍ ഇടപെടാന്‍ കേന്ദ്രത്തെ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ മറുപടി നല്‍കി. കെപിസിസി ഭാരവാഹികള്‍ക്ക് ഏത് സമയവും തന്നെയും മന്ത്രിമാരെയും കാണാമെന്നും മുഖ്യമന്ത്രി […]
Read more

ചിറയിൻകീഴിലെ കയ്യാങ്കളി; അന്വേഷണത്തിനൊരുങ്ങി കെപിസിസി

തിരുവനന്തപുരം: ചിറയിൻകീഴിലെ കോൺഗ്രസ് നേതാക്കളുടെ തമ്മിൽ തല്ലിൽ അന്വേഷണത്തിനൊരുങ്ങി കെപിസിസി. എംഎൽഎ രമ്യ ഹരിദാസിന്റെ പരാതിയിലാണ് അന്വേഷണം. ഇരുവിഭാഗത്തിന്റെയും പരാതികൾ കേൾക്കാനാണ് തീരുമാനം. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കും. തമ്മിൽതല്ല് നാണക്കേടെന്നാണ് വിലയിരുത്തൽ. കെപിസിസി വൈസ് പ്രസിഡന്റ് കൂടിയാണ് രമ്യ ഹരിദാസ്. അതേസമയം, സംഭവത്തിൽ രണ്ട് കൂട്ടരുടെയും പരാതികളിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. എംഎല്‍എ നല്‍കിയ പരാതിയില്‍ ഏഴുപേര്‍ക്കെതിരെയാണ് കേസെടുത്തത്. ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പലം, മണ്ഡലം വൈസ് പ്രസിഡന്റ് സജാദ് എന്നിവരുള്‍പ്പെടെ പ്രതികളാണ്. സജാദും ഭാര്യയും […]
Read more

കെപിസിസിയിൽ സജീവമാകാനൊരുങ്ങി മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: കെപിസിസി അധ്യക്ഷസ്ഥാനത്ത് സജീവമാകാനൊരുങ്ങി മന്ത്രി സണ്ണി ജോസഫ്. വകുപ്പിലെ പ്രതിസന്ധികൾ പരിഹരിക്കപ്പെട്ടതിനാൽ ഇനി പാർട്ടി പ്രവർത്തനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാമെന്നാണ് മന്ത്രിയുടെ നിലപാട്. തിരുവനന്തപുരത്തുള്ള ദിവസങ്ങളിൽ കെപിസിസി ആസ്ഥാനത്ത് തന്നെ ഉണ്ടാകാനും തീരുമാനിച്ചിട്ടുണ്ട്. അടുത്ത വ്യാഴാഴ്ച രാഷ്ട്രീയകാര്യസമിതി യോഗം ചേരും. മന്ത്രിസഭയിൽ അംഗങ്ങളായ എം. ലിജുവും പി.സി വിഷ്ണുനാഥും വർക്കിങ് പ്രസിഡന്റുമാരാണ്. ഇവരോടും സംഘടനാ കാര്യങ്ങളിൽ ശ്രദ്ധിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കെപിസിസി അധ്യക്ഷനും വർക്കിങ് പ്രസിഡന്റുമാരും ജില്ലകളിൽ പര്യടനം നടത്താനും തീരുമാനമുണ്ട്. കൂടാതെ കേന്ദ്രസർക്കാരിനെതിരെ ഉൾപ്പെടെ […]
Read more

KPCC അധ്യക്ഷ ചർച്ചകൾ ഡൽഹിയിൽ സജീവം; മുതിർന്ന നേതാക്കളിൽ അഭിപ്രായങ്ങൾ തേടാൻ ഹൈക്കമാൻഡ്

ഡൽഹി: കെപിസിസി അധ്യക്ഷ ചർച്ചകൾ ഡൽഹിയിൽ സജീവം. മുതിർന്ന നേതാക്കളിൽ അഭിപ്രായങ്ങൾ തേടാനാണ് ഹൈക്കമാൻഡ് തീരുമാനം. അതിനിടെ കെസി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി മാത്യു കുഴൽനാടൻ. കെ സി വേണുഗോപാലിന്റെ ഡൽഹിയിലെ വസതിയിൽ എത്തിയതായിരുന്നു കൂടിക്കാഴ്ച. കെസി പക്ഷത്ത് നിന്ന് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന പ്രധാന നേതാക്കളിൽ ഒരാളാണ് മാത്യു കുഴൽനാടൻ. മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്താൻ ദീപ ദാസ് മിൻഷിയെ ചുമതലപ്പെടുത്തി. മുൻ കെപിസിസി അധ്യക്ഷന്മാരുടെ അഭിപ്രായങ്ങൾ തേടും. പാർലമെൻറ് സമ്മേളനം കഴിഞ്ഞാൽ ചർച്ചകൾ […]
Read more

കെപിസിസി അധ്യക്ഷ സ്ഥാനം; ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള നീക്കങ്ങളും ശക്തം

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള ചരടുവലികൾ കോൺഗ്രസിൽ സജീവമാണെങ്കിലും ഹൈക്കമാൻഡിന് ഇനിയും ഒരു തീരുമാനത്തിലേക്കെത്താൻ സാധിച്ചിട്ടില്ല. സണ്ണി ജോസഫിന് പകരം ഷാഫി പറമ്പിലിനെ എത്തിക്കാനുള്ള നീക്കത്തിലാണ് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. എന്നാൽ ദളിത് വിഭാഗത്തിൽ നിന്നുള്ള കൊടിക്കുന്നിൽ സുരേഷിനെ അധ്യക്ഷനാക്കാനാണ് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ താല്പര്യപ്പെടുന്നത്. ഷാഫി പറമ്പിൽ അധ്യക്ഷനാകുന്നതിലൂടെ ന്യൂനപക്ഷ വിഭാഗത്തെയും യുവാക്കളെയും പാർട്ടിക്കൊപ്പം നിർത്താൻ കഴിയുമെന്നാണ് കെ.സി വിഭാഗം ഹൈക്കമാൻഡിന് മുന്നിൽ വെക്കുന്ന പ്രധാന വാദം. അതേസമയം, […]
Read more

‘കെപിസിസിയ്ക്ക് മുഴുവൻ സമയ പ്രസിഡൻ്റ് വേണം’; മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം: കെപിസിസിയ്ക്ക് മുഴുവൻ സമയ പ്രസിഡൻ്റ് വേണമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. ഒരു മാസത്തിനകം തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ജനപ്രതിനിധികൾ അല്ലാത്തവർ പ്രസിഡൻ്റ് ആയി വേണമെന്നും കെ മുരളീധരൻ അഭിപ്രായപ്പെട്ടു. എംഎൽഎമാർക്കും എംപിമാർക്കും ജോലി കൂടുതലാണ്. എംപിമാർ ആവശ്യപ്പെടുന്നതിൽ തെറ്റില്ല പക്ഷെ ഭരണകക്ഷി ആകുമ്പോൾ ഭരണവിരുദ്ധ വികാരം ഉണ്ടാകുന്നത് പ്രതിരോധിക്കാൻ മുഴുവൻ സമയ പ്രസിഡൻ്റ് വേണം. തൻ്റെ മനസ്സിൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് ആരുമില്ലെന്നും ഹൈക്കമാൻഡ് തന്നെ അക്കാര്യങ്ങൾ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. വിഷയം ചർച്ച ചെയ്യാൻ കെ […]
Read more

കെപിസിസി ഓഫിസിലേക്ക് മാർച്ച്; ബിജെപി സംസ്ഥാന അധ്യക്ഷന് നേരെയും ജലപീരങ്കി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനും നരേന്ദ്ര മോദിക്കും എതിരെയുള്ള കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ചിൽ സംഘർഷം. പ്രതിഷേധത്തിനിടെ ബിജെപി സംസ്ഥാന അധ്യക്ഷനും എംഎഎൽഎയുമായ രാജീവ് ചന്ദ്രശേഖറിന് നേരേയും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരനും തിരുവന്തപുരം ഡെപ്യൂട്ടി മേയര്‍ ആശാനാഥ് തുടങ്ങി നിരവധി നേതാക്കൾ നിൽക്കുമ്പോഴായിരുന്നു പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. ദില്ലിയിൽ മോദിയുടെ വീടിന് മുന്നിലെ കോൺ​ഗ്രസ് സമരത്തിൽ പ്രതിഷേധിച്ചാണ് കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാർച്ച് നടത്തിയത്. മാർച്ചിനെ നേരെ […]
Read more

Recent News