സ്വതന്ത്രനായാണ് മത്സരിച്ചത്, ആർഎസ്പിയിൽ ചേരില്ല; വി. കുഞ്ഞികൃഷ്ണൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: സിപിഐഎമ്മിനെ പരാജയപ്പെടുത്താൻ കഴിയാത്ത മണ്ഡലം ആയിരുന്നു പയ്യന്നൂരെന്നും തനിക്ക് ലഭിച്ചത് ചരിത്ര വിജയമാണെന്നും വി കുഞ്ഞികൃഷ്ണൻ. താൻ ആർഎസ്പിയിൽ ചേരില്ല. ഒരു രാഷ്ട്രീയപ്പാർട്ടിയിലേക്കും ഇല്ലെന്ന് തുടക്കത്തിലെ പ്രഖ്യാപിച്ചതാണ്. സ്വതന്ത്ര സ്ഥാനാർഥിയായാണ് താൻ മത്സരിച്ചത്. തനിക്ക് ആർഎസ്പിയുടെ സീറ്റിൽ ഐക്യ ജനാധിപത്യമുന്നണി പിന്തുണ നൽകി. അതുകൊണ്ടാണ് ആർഎസ്പിയുടെ ഓഫീസിൽ വന്നത്.

സിപിഐഎം പാർട്ടി വലിയ അപചയത്തിലാണ്. തെറ്റ് തിരുത്തണം. താൻ ആവശ്യപ്പെടുന്നതും സിപിഐഎമ്മിനുള്ളിൽ തെറ്റ് തിരുത്തണം എന്നാണ്. ഈ തെരഞ്ഞെടുപ്പിൽ പാർട്ടിയെ അണികൾ തിരുത്താൻ തയ്യാറായി. സർക്കാർ ചുമതലയേറ്റെടുത്ത ശേഷം മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തും. ഒരു ആവശ്യവും മുന്നോട്ടുവെക്കുന്നില്ല. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത് അവരുടെ ആഭ്യന്തര കാര്യമാണെന്നും വി. കുഞ്ഞികൃഷ്ണൻ പ്രതികരിച്ചു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News