ഛത്തീസ്ഗഡിൽ വൻ വിമാന ദുരന്തമെന്ന് റിപ്പോർട്ട്

ജഷ്പൂർ : ഛത്തീസ്ഗഡിൽ ജഷ്പൂർ ജില്ലയിലുള്ള ആരാ കുന്നുകളിൽ സ്വകാര്യ വിമാനം തകർന്നു വീണു. തിങ്കളാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. വനമേഖലയിലെ മലനിരകളിലേക്ക് വിമാനം ഇടിച്ചിറങ്ങുക ആയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അപകത്തെത്തുടർന്ന് വിമാനത്തിന് തീപിടിക്കുകയും പ്രദേശത്ത് വലിയ രീതിയിലുള്ള പുകപടലങ്ങൾ മൂടുകയും ചെയ്തിരിക്കുകയാണ്. വിമാനം ഒരു മരത്തിൽ ഇടിച്ചാണ് താഴേക്ക് പതിച്ചതെന്നാണ് പ്രദേശവാസികൾ പറയുന്നത്.
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ എണ്ണത്തെക്കുറിച്ചോ മരണസംഘ്യയെകുറിച്ചോ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. എങ്കിലും വലിയ തോതിലുള്ള നാശനഷ്ടങ്ങൾക്കും ജീവഹാനിക്കും സാധ്യതയുണ്ടെന്നാണ് അധികൃതർ നൽകുന്ന സൂചന. സെസ്ന കാരവാൻ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വളരെ താഴ്ന്ന നിലയിൽ 30 അടിയോളം ഉയരത്തിലായിരുന്നു വിമാനം പറന്നിരുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ വിശദമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *