ദോഹ: ഖത്തറിൽ ചൊവ്വാഴ്ച മുതൽ ചാറ്റൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കടൽ പ്രക്ഷുബ്ധമാവാൻ സാധ്യത ഉണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച മുതൽ ഈ ആഴ്ച അവസാനം വരെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ഇടവിട്ടുള്ള മഴയ്ക്കും സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ ആകാശം ഭാഗികമായോ പൂർണ്ണമായോ ഭാഗികമായോ മേഘാവൃതം ആയിരിക്കും. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് കടൽ യാത്രികർക്ക് മുന്നറിയിപ്പ് നൽകി. കടലിൽ തിരമാലകൾ 4 മുതൽ 7 വരെ ഉയരാൻ സാധ്യതയുണ്ടെന്നും ചില സമയങ്ങളിൽ ഇത് 11 അടി വരെ ഉയർന്നേക്കാമെന്നും അധികൃതർ വ്യക്തമാക്കി. തിങ്കളാഴ്ച മുതൽ ആഴ്ചാവസാനം വരെ രാജ്യത്ത് വടക്കുകിഴക്കൻ കാറ്റ് വീഴാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഖത്തറിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത; ജാഗ്രത നിർദേശം നൽകി അധികൃതർ
