ന്യൂഡൽഹി : രാജ്യത്തിൻറെ പല ഭാഗങ്ങളിലും ചൂട് ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് പരിസ്ഥിതി പ്രശ്നങ്ങൾക്ക് മാത്രമല്ല പകർച്ചവ്യാധികൾക്കും കാരണമാവുന്നുവെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. ഡെങ്കിപ്പനി മുതൽ ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ വരെ ചൂട് കാരണം ഉണ്ടാവാമെന്നും പൊതുജനാരോഗ്യ പ്രശ്നമായി ഇത് കണക്കാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ ഇന്ന് ഉഷ്ണസംബന്ധമായ രോഗങ്ങളെയും ജീവിതശൈലി രോഗങ്ങളെയും ഒരുപോലെ നേരിട്ടുകൊണ്ടിരിക്കുകായാണെന്നും മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. നാച്ചുറൽ റിസോർസ് ഡിഫൻസ് കൗൺസിൽ സംഘടിപ്പിച്ച ഗ്ലോബൽ ഹീറ്റ് ആൻഡ് കൂളിങ് ഫോറത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യങ്ങൾ വിശദമാക്കിയത്.
ചൂട് കൂടുന്നത് പകർച്ചവ്യാധികൾക്കും കരണമാവുന്നുവെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്
