കോഴിക്കോട്: കോഴിക്കോട് ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. രണ്ടാം ക്ലാസ് വിദ്യാർത്ഥി അമൽ ആണ് മരിച്ചത്. മുക്കം പുൽപറമ്പിൽ വെച്ചായിരുന്നു അപകടം. റോഡിലേക്ക് തെറിച്ചുവീണതിന് പിന്നാലെ കുട്ടിയുടെ ശരീരത്തിലൂടെ ലോറി കയറുകയായിരുന്നു.
സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്. വിദ്യാർത്ഥിയുടെ തലയിലൂടെയാണ് ലോറി കയറിയത്. മണാശ്ശേരി ഗവൺമെന്റ് സ്കൂൾ വിദ്യാർത്ഥിനിയാണ്. സംഭവ സ്ഥലത്ത് വെച്ചുതന്നെ വിദ്യാർത്ഥി മരിച്ചു.
