വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതി; പ്രിയദര്‍ശിനി ബസ് കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
കൊച്ചി: കൊച്ചി പറവൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയിൽ പ്രിയദര്‍ശിനി ബസ് കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. കെഎസ്ആര്‍ടിസി സിഎംഡി ഡോ. പി എസ് പ്രമോജ് ശങ്കറിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. കണ്ടക്ടറുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്ന് വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് നടപടി. കണ്ടക്ടര്‍ക്കും മൂന്ന് യാത്രക്കാര്‍ക്കുമെതിരെ നോര്‍ത്ത് പറവൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. യാത്രക്കാരുടെ അവകാശങ്ങളും സുരക്ഷയും സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് കെഎസ്ആർടിസി സിഎംഡി വ്യക്തമാക്കി. ബസിൽ യാത്ര ചെയ്യുന്നവരോട് മാന്യമായും സൗഹാർദപരമായും പെരുമാറേണ്ടത് എല്ലാ […]
Read more

