സംസ്ഥാനത്ത് വേനൽ മഴ ശക്തമാകും ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം വേനൽ മഴ ശക്തമാവുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ,കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.

അതേസമയം രാജ്യത്ത് ഈ മാസം സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ മാസം കടുത്ത ചൂടിൽ നിന്നും ആശ്വാസം ലഭിക്കുമെന്നുമാണ് പ്രവചനം. ഗുജറാത്തിലും മഹാരാഷ്ട്രയിലും ഈ മാസം ഉഷ്‌ണതരംഗം ഉണ്ടാകും എന്നും മുന്നറിയിപ്പ് . കൂടാതെ, ഉത്തരേന്ത്യയിൽ ഇന്നും വേനൽ മഴ തുടരുമെന്ന് വിലയിരുത്തി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉത്തരാഖണ്ഡ് ,പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ മിതമായ മഴ ലഭിക്കും. അരുണാചൽ പ്രദേശ്, അസം, മേഘാലയ എന്നിവയുൾപ്പെടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴ പെയ്യുമെന്നാണ് പ്രവചനം. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും അതിശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതേസമയം വടക്കു പടിഞ്ഞാറൻ -വടക്ക് കിഴക്ക് മേഖലകളിലെ ചില പ്രദേശങ്ങളിൽ ഉഷ്ണം തുടരും.

Leave a Reply

Your email address will not be published. Required fields are marked *