ദേവസ്വം മന്ത്രിയോട് കൈക്കൂലി ചോദിച്ചു; തമിഴ്നാട്ടിൽ പൂജാരി അടക്കം 3 പേർക്ക് സസ്പെൻഷൻ

തൂത്തുക്കുടി: തമിഴ്നാട്ടിൽ ദേവസ്വം മന്ത്രിയോട് കൈക്കൂലി വാങ്ങിയ ക്ഷേത്രപൂജാരിക്ക് സസ്പെൻഷൻ. തിരുച്ചെന്തൂർ മുരുഗൻ ക്ഷേത്രത്തിലെ ദർശനത്തിനാണ് ദേവസ്വം മന്ത്രി എസ്. രമേശിൽ നിന്ന് പൂജാരി കൈക്കൂലി ചോദിച്ചത്. പൂജാരി അയ്യപ്പൻ അയ്യർ ആണ് കൈക്കൂലി ചോദിച്ചത്. പ്രത്യേകം ദർശനം ക്രമീകരിക്കുന്നതിനായി 4,000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. പണം കൈയിലില്ലെന്ന് പറഞ്ഞപ്പോൾ ഗൂഗിൾ പേ ചെയ്യാൻ ആവശ്യപ്പെട്ടു. മന്ത്രി ആണെന്ന് പൂജാരി അറിഞ്ഞിരുന്നില്ല.

31കാരനായ മന്ത്രി മാസ്ക് ധരിച്ചാണ് ക്ഷേത്രത്തിൽ കയറിയത്. അന്നദാനത്തിന് എത്തിയപ്പോൾ ആണ് മന്ത്രിയെ മറ്റുള്ളവർ തിരിച്ചറിഞ്ഞത്. ഇതോടെ പൂജാരി മാപ്പ് എഴുതി നൽകുകയും കൈക്കൂലി വാങ്ങാൻ അനുവദിക്കില്ലെന്ന് മന്ത്രി താക്കീത് നൽകുകയും ചെയ്തു.

പൂജാരിമാർ അഴിമതി ചെയ്താൽ ശിക്ഷ ഇല്ലെന്ന് പ്രതിപക്ഷം ആരോപിച്ചതോടെ വിശദീകരണവുമായി മന്ത്രി രംഗത്തെത്തി. മാപ്പപേക്ഷ അല്ല വിശദീകരണം ആണ് എഴുതി വാങ്ങിയതെന്നും നടപടികൾ ഉണ്ടാകുമെന്നും മന്ത്രി അറയിച്ചിരുന്നു. പിന്നാലെയാണ് സസ്പെൻഷൻ.

Leave a Reply

Your email address will not be published. Required fields are marked *