തമിഴ്നാട്ടിൽ സ്ത്രീകൾക്ക് കൂടുതൽ ബസുകളിൽ സൗജന്യ യാത്ര; ‘വെട്രി പയനം’ പദ്ധതിക്ക് തുടക്കം
ചെന്നൈ : തമിഴ്നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗത്തിനും കൂടുതൽ സർക്കാർ ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന ‘വെട്രി പയനം’ പദ്ധതിക്ക് തുടക്കമായി. മുഖ്യമന്ത്രി സി. ജോസഫ് വിജയ് ചെന്നൈയിലെ കോയമ്പേട് ബസ് ടെർമിനലിൽ പദ്ധതി ഉദ്ഘാടനം ചെയ്തു. നേരത്തെ സാധാരണ ടൗൺ ബസുകളിൽ മാത്രമായിരുന്നു സ്ത്രീകൾക്ക് സൗജന്യ യാത്രയുടെ ആനുകൂല്യം ലഭിച്ചിരുന്നത്. പുതിയ വിപുലീകരണത്തോടെ നഗരമേഖലകളിലെ എക്സ്പ്രസ്, എൽ.എസ്.എസ്, ഡീലക്സ് ബസുകളിലും അന്തർജില്ലാ സർവീസുകളിലെ സാധാരണ നിരക്കുള്ള മോഫുസിൽ ബസുകളിലും സൗജന്യമായി യാത്ര ചെയ്യാം. മലമ്പ്രദേശങ്ങളിലെ നിശ്ചിത […]
Read more

