ഇടുക്കി: ലഹരിസംഘത്തെ കുറിച്ച് വിവരം നല്‍കിയതിന് വ്യാപാരിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചുവെന്ന് പരാതി. ചെറുതോണി ടൗണില്‍ വ്യാപാരം നടത്തുന്ന ജിന്‍സ് ജോണിനാണ് കാലിന് വെട്ടേറ്റത്. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
ജിന്‍സിന്റെ കടയുടെ സമീപത്തിരുന്ന് യുവാക്കള്‍ ലഹരി ഉപയോഗിക്കുന്നതായി കടയില്‍ വരുന്ന മറ്റൊരാള്‍ പൊലീസിന് വിവരം നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് പൊലീസ് അക്രമം നടത്തിയ യുവാക്കള്‍ താമസിക്കുന്ന സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്തു. പിന്നാലെയായിരുന്നു യുവാക്കളുടെ ആക്രമണം.
Post Views: 10



