റാസൽഖൈമയിൽ പർപ്പിൾ റൂട്ട് ബസ് സർവീസ് പുനരാരംഭിച്ചു

ദുബൈ: പൊതുഗതാഗത സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റി പർപ്പിൾ റൂട്ട് ബസ് സർവീസ് പുനരാരംഭിച്ചു. ഈ റൂട്ടിൽ ഒരു മാസത്തേക്ക് സൗജന്യമായി യാത്ര ചെയ്യാം. ജൂൺ 3 മുതൽ പ്രാബല്യത്തിൽ വന്ന ഈ പരിഷ്കരിച്ച സർവീസിൽ 14 കിലോമീറ്റർ ദൂരം കൂടി അധികമായി ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പുതിയ സ്റ്റോപ്പുകളും കൃത്യമായ സമയക്രമവും ഇതിനായി ഏർപ്പെടുത്തിയിട്ടുണ്ട്. യുഎഇക്കാർക്കും സന്ദർശകർക്കും കൂടുതൽ സുരക്ഷിതവും സുഗമവുമായ യാത്രയൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടുതൽ മെച്ചപ്പെടുത്തിയ സമയക്രമമനുസരിച്ച് ദിവസേന 12 സർവീസുകളാണ് ഈ റൂട്ടിൽ സർവീസ് നടത്തുക. പ്രധാന കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിലൂടെ റാസൽഖൈമയിലെ യാത്രാപ്രതിസന്ധി ഒരു പരിധി വരെ കുറക്കാൻ ഇതിലൂടെ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *