വിശ്വവേദിയിലെ പറങ്കിപ്പടയുടെ ടോപ് സ്കോറർ. പോർച്ചുഗലിനായി ഒറ്റ ഫുട്ബോള്‍ ലോകകപ്പ് മാത്രം കളിച്ചൊരാള്‍. അയാളുടെ ബൂട്ടുകളെ മറികടക്കാൻ അഞ്ച് വിശ്വകിരീടപ്പോരുകൊണ്ടും സാക്ഷാല്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡായ്ക്ക് സാധിച്ചിട്ടില്ല. യുസേബിയൊ ഡാ സീല്‍വ ഫെരയ്‌ര. 1966, പോർച്ചുഗല്‍ ആദ്യയമായി ഫിഫ ലോകകപ്പില്‍ പന്തുതട്ടിയ വര്‍ഷം. ഇംഗ്ലണ്ട് ആതിഥേയത്വം വഹിച്ച ടൂർണമെന്റില്‍ പോർച്ചുഗലിനായി യുസേബിയൊ എതിര്‍ ഗോള്‍വലയില്‍ പന്തെത്തിച്ചത് ഒൻപത് തവണയാണ്.
ചരിത്രമെടുത്താല്‍ ലോകകപ്പിലെ പോർച്ചുഗലിന്റെ ഏറ്റവും മികച്ച പ്രകടനവും ആ വർഷമായിരുന്നു. മൂന്നാം സ്ഥാനത്ത് എത്തി. ശേഷം പൗലേറ്റയും ലൂയിസ് ഫിഗോയും റൊണാള്‍ഡൊ വരെയുള്ള താരങ്ങള്‍, ഒരാള്‍ക്ക് പോലും യുസേബിയൊയുടെ അത്ഭുതം ആവര്‍ത്തിക്കാനൊ മറികടക്കാനോ സാധിച്ചിട്ടില്ല.
Post Views: 8



