റിയാലിറ്റി ഷോയിലൂടെ ടെലിവിഷൻ സ്ക്രീനിനു മുന്നിലെത്തിയ നടിയാണ് സാനിയ ഇയ്യപ്പൻ. ബാല്യകാല സഖി എന്ന ചിത്രത്തിൽ ഇഷ തൽവാറിന്‍റെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ട് ആണ് സിനിമയിൽ അരങ്ങേറ്റം നടത്തിയത്. നിരവധി ചിത്രങ്ങളിൽ വേഷമിട്ട സാനിയ മികച്ച നര്‍ത്തകി കൂടിയാണ്. അന്താരാഷ്ട്ര ഷോകളിൽ പതിവായി പരിപാടികൾ അവതരിപ്പിക്കുന്നുണ്ടെങ്കിലും, കേരളത്തിൽ കുറച്ച് ഷോകൾ മാത്രമേ ചെയ്യുന്നുള്ളൂവെന്ന് നടി മുൻപ് പറഞ്ഞിരുന്നു. എന്നാൽ, ഇപ്പോൾ നാട്ടിൽ ഷോകൾ കുറച്ചതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടി.
‘നാട്ടില്‍ ഡാന്‍സ് ഷോസ് ചെയ്യുന്നത് കുറവാണ്. നല്ല ഷോകള്‍ വരുന്നത് കുറവാണ്. ഡാന്‍സ് ഷോ ആയതിനാല്‍ ക്രൗഡിന്റെ കാര്യം നോക്കണം. എന്തായിരിക്കും സാഹചര്യമെന്ന്. എന്തിന് വേണ്ടിയുള്ള പരിപാടിയ്ക്കാണ് ഡാന്‍സ് ചെയ്യുന്നതെന്ന് നോക്കണം. അതുകൊണ്ടാണ് കുറഞ്ഞത്. കോര്‍പ്പറേറ്റ് ഇവന്റ്‌സിലൊക്കെ കുറേ നാള്‍ മുമ്പ് ഡാന്‍സ് ചെയ്യാന്‍ പോയിട്ടുണ്ട്. അവര്‍ മദ്യം വിളമ്പും. ഒരു ഘട്ടം കഴിഞ്ഞാല്‍ അവര്‍ വന്ന് സ്‌റ്റേജിന് മുമ്പില്‍ നിന്ന് ഡാന്‍സ് കളിക്കും. അതില്‍ ഞാന്‍ കംഫര്‍ട്ടബിള്‍ അല്ല.
നമ്മള്‍ ചെയ്യുന്നൊരു കാര്യത്തെ ബഹുമാനിച്ചു കൊണ്ടല്ലേ നമ്മള്‍ ഡാന്‍സ് കളിക്കുന്നത്. അങ്ങനൊരു വേദിയില്‍ ഡാന്‍സ് കളിക്കേണ്ടതില്ല. അങ്ങനെയാണ് ഞാന്‍ ഷോകള്‍ ചെയ്യുന്നത് കുറച്ചത്. അവാര്‍ഡ് ഷോകളും നല്ല പരിപാടികള്‍ ചെയ്യാമെന്ന് തീരുമാനിച്ചു. നമ്മുടെ നാട്ടില്‍ അത് കുറവാണ്. പിന്നെ വരുന്നത് പല നാടുകളില്‍ നിന്നുള്ള മലയാളി അസോസിയേഷനുകളുടേതാണ്. അതിനാലാണ് പല നാടുകളില്‍ പോയി ചെയ്യുന്നത്. നല്ല ഷോകള്‍ കിട്ടാത്തതു കൊണ്ടാണ് ചെയ്യാത്തത്,’ സാനിയ പറയുന്നു.
‘സിനിമകളേക്കാളും കൂടുതൽ ഞാൻ പെെസയുണ്ടാക്കുന്നത് ഇൻസ്റ്റഗ്രാമിൽ നിന്നാണ്. ഒരുപാട് കൊളാബറേഷൻ ചെയ്യുന്നുണ്ട്. ഒരു റീലിന് ഇത്ര എമൗണ്ട് എന്നാണല്ലോ. ചില ട്രിപ്പുകൾ മുഴുവൻ സ്പോൺസേർഡ് ആയിരിക്കും. അവർക്ക് വേണ്ടി നമ്മൾ പോസ്റ്റ് ചെയ്യും. അങ്ങനെ അത്യാവശ്യം നല്ല ട്രിപ്പുകൾ പോയിട്ടുണ്ട്. 2024 ലാണ് ഞാൻ ഭയങ്കരമായി യാത്ര ചെയ്തത്. 2025 ന്റെ അവസാനം മുതൽ ഇതുവരെ കുറച്ചധികം നല്ല വർക്കുകൾ ചെയ്യുന്നുണ്ട്. മോഹൻലാൽ സാറിന്റെ കൂടെ ലണ്ടനിലും ജർമ്മനിയിലും അയർലന്റിലും ഒരു ഷോ ചെയ്യുന്നുണ്ട്. സെപ്റ്റംബറിൽ ചാക്കോച്ചന്റെയും മഞ്ജു ചേച്ചിയുടെയും കൂടെ ഷോ ചെയ്യുന്നുണ്ട്. യുഎസിൽ ഒരു മാസം. ദെെവം സഹായിച്ച് ഡാൻസ് എന്നത് ഉള്ളത് കൊണ്ട് കുറേ യാത്ര ചെയ്ത് ഷോകൾ ചെയ്യാൻ പറ്റി. അതൊരു വലിയ ഭാഗ്യം തന്നെയല്ലേ. നമ്മളൊന്നും അറിയേണ്ട, അവർ തന്നെ എല്ലാം നോക്കിക്കോളും. കുഞ്ഞിലെ ഞാനും റംസാനും ഡാൻസ് ചെയ്ത് ബിൽഡ് ചെയ്ത് ഇപ്പോൾ ഇങ്ങനെയൊക്കെ ജീവിതം മാറി,’ സാനിയ കൂട്ടിച്ചേർത്തു.
