കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ അരയിടത്തുപാലം മേൽപാലത്തിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. രണ്ട് ബൈക്കുകളും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തെത്തുടർന്ന് പാലത്തിന് മുകളിൽ നിന്ന് താഴെ റോഡിലേക്ക് തെറിച്ചുവീണ തിരുവമ്പാടി സ്വദേശി അൻസാബിത്ത് ആണ് മരിച്ചത്. പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം.

അപകടം എങ്ങനെയാണ് സംഭവിച്ചത് എന്ന കാര്യത്തിൽ വ്യക്തതയില്ല. അൻസാബിത്ത് ബൈക്കിന് പിന്നിലിരുന്ന് സഞ്ചരിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന റബിൽ, രണ്ടാമത്തെ ബൈക്കിലുണ്ടായിരുന്ന ജിതിൻ, കാർ ഓടിച്ചിരുന്ന ജിനു എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ നിലവിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *