കൊച്ചി : കൊച്ചിയിലെ കാക്കനാട് അപ്പാർട്മെന്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ദുരൂഹത ഉയർത്തുന്നു. പെൺസുഹൃത്തിനൊപ്പം അപ്പാർട്മെന്റിലെത്തിയ യുവാവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ അധികൃതർ തുടർനടപടികൾ സ്വീകരിച്ചു. യുവാവിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യം എന്താണെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. അപ്പാർട്മെന്റിൽ യുവാവിനൊപ്പം ഉണ്ടായിരുന്ന പെൺസുഹൃത്തിന്റെ മൊഴിയും അന്വേഷണത്തിൽ നിർണായകമായേക്കും. മരണത്തിന് പിന്നിൽ ആരോഗ്യപ്രശ്നങ്ങളാണോ മറ്റെന്തെങ്കിലും കാരണമാണോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്.
Tag: young man
വീടിന് തീപിടിച്ചുണ്ടായ അപകടം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം മൺവിളയിൽ വീടിന് തീപിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. സിഗററ്റ് കത്തിച്ചപ്പോൾ കൊള്ളി വീണതാണ് തീപിടിച്ചതിന് കാരണമെന്നാണ് നിഗമനം. മൺവിള പോട്ടൂർ സ്വദേശി സുജിത്ത് (38) എന്ന യുവാവാണ് മരിച്ചത്. ഇരുനില വീട്ടിലാണ് സുജിത് താമസിച്ചിരുന്നത്. മുകളിലത്തെ നിലയിലാണ് സുജിത്തും ഭാര്യയും മകളും താമസിച്ചത്. താഴത്തെ നിലയിലുള്ളത് അമ്മയും സഹോദരനുമാണ്. ഇന്ന് ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് തീപിടുത്തമുണ്ടായത്. സിഗററ്റ് കത്തിച്ചപ്പോൾ കൊള്ളിയിൽ നിന്നാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. മുകളിലത്തെ നിലയിൽ നിന്ന് താഴേയ്ക്ക് വരാൻ ഒരു […]
തിരുവനന്തപുരത്ത് പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊന്നു
തിരുവനന്തപുരം: തിരുവനന്തപുരത്ത് പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊന്നു. വഞ്ചിയൂർ പാൽക്കുളങ്ങരയിലാണ് സംഭവം. വിശാഖ് ആണ് കൊല്ലപ്പെട്ടത്. അയൽവാസിയായ പ്രദീപ് ആണ് ആക്രമണം നടത്തിയത്. ഇരുവരും തമ്മിൽ നേരത്തെ നിലനിന്നിരുന്ന വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രദീപിനെ ആക്രമിച്ച കേസിൽ മുൻപ് വിശാഖിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ജയിലിൽ കഴിഞ്ഞിരുന്ന ഇയാൾ അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഇതിനുശേഷവും ഇരുവരും തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു. സംഭവത്തിന് രണ്ട് ദിവസം മുൻപും ഇവർ തമ്മിൽ വാക്കേറ്റവും തർക്കവും ഉണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി. ഇന്ന് ഉച്ചയോടെ […]
കാൽ തെന്നി കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി
ഇടുക്കി: ഇടുക്കിയിലെ വിനോദസഞ്ചാരകേന്ദ്രമായ കൊളുക്കുമലയില്‍ പാറയിൽ നിന്ന് കാൽ തെന്നി കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി. 200 അടിയോളം താഴ്ച്ചയില്‍ നിന്നുമാണ് യുവാവിനെ കണ്ടെത്തിയത്. പരിക്കേറ്റ യുവാവിനെ മൂന്നാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടാക്സി തൊഴിലാളികളും പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. യുവാവ് കൊളുക്കുമലയിലെ സിംഹപ്പാറയില്‍ നില്‍ക്കുന്നതിനിടെ തലകറങ്ങി കൊക്കയിലേക്ക് വീഴുകയായിരുന്നു. തമിഴ്നാടിന്റെ ഭാഗമായിട്ടും തമിഴ്നാട് പൊലീസും ഫയര്‍ഫോഴ്സും തിരിഞ്ഞുനോക്കിയില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.ചെന്നൈ സ്വദേശി കാര്‍ത്തിക് ആണ് അപകടത്തില്‍ പെട്ടത്.തമിഴ്നാട്ടില്‍ നിന്നുളള വിനോദസഞ്ചാരികള്‍ക്ക് ഒപ്പമാണ് കാര്‍ത്തിക് കൊളുക്കുമലയില്‍ […]
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ അരയിടത്തുപാലം മേൽപാലത്തിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. രണ്ട് ബൈക്കുകളും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തെത്തുടർന്ന് പാലത്തിന് മുകളിൽ നിന്ന് താഴെ റോഡിലേക്ക് തെറിച്ചുവീണ തിരുവമ്പാടി സ്വദേശി അൻസാബിത്ത് ആണ് മരിച്ചത്. പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. അപകടം എങ്ങനെയാണ് സംഭവിച്ചത് എന്ന കാര്യത്തിൽ വ്യക്തതയില്ല. അൻസാബിത്ത് ബൈക്കിന് പിന്നിലിരുന്ന് സഞ്ചരിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന റബിൽ, രണ്ടാമത്തെ ബൈക്കിലുണ്ടായിരുന്ന ജിതിൻ, കാർ ഓടിച്ചിരുന്ന ജിനു എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ നിലവിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കാറിൽ ഇടിച്ച് നിർത്താതെ പോയി; യുവാവിനെയും യുവതിയെയും ആൾക്കൂട്ട വിചാരണ നടത്തി
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി നീലേച്ചു കുന്നിൽ കാറിൽ ഇടിച്ച് നിർത്താതെ പോയെന്ന പേരിൽ യുവാവിനെയും യുവതിയെയും ആൾക്കൂട്ട വിചാരണ നടത്തി. കാറിൽ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിന്നാസ്പദമായ സംഭവം ഉണ്ടാവുന്നത്. യുവതിയും യുവാവും സഞ്ചരിച്ച കാർ, മറ്റൊരു കാറിൽ ഇടിച്ച് നിർത്താതെ പോയെന്ന് പറഞ്ഞാണ് ഇന്നലെ ഇരുവരേയും നാട്ടുകാർ തടഞ്ഞുവെച്ചത്. നാട്ടുകാരും പൊലീസും ഇവരുടെ കാറിന് പിന്നാലെ പോവുകയായിരുന്നു. തുടർന്ന് കാറിൽ നിന്ന് പിടിച്ചിറക്കി മർദിക്കുകയായിരുന്നു. പൊലീസിന്റെ സാന്നിധ്യത്തിലാണ് ആൾക്കൂട്ടം യുവാവിനെയും യുവതിയെയും ആക്രമിച്ചത്. […]
ഒളിക്യാമറ വെച്ച് യുവതിയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച സംഭവം; യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് ശുചിമുറിയിൽ ഒളിക്യാമറ വെച്ച് യുവതിയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ചെക്കാലമുക്ക് സ്വദേശി രാഹുൽ. പി. അശോക് (38) ആണ് പിടിയിലായത്. പ്രതിയുടെ ഉടമസ്ഥതയിലുള്ള പ്രിന്റിങ് സ്ഥാപനത്തിലെ ശുചിമുറിയിൽ ആയിരുന്നു ക്യാമറ കണ്ടെത്തിയത്. വേസ്റ്റ് ബിന്നിൽ ഒളിക്യാമറയും പവർ ബാങ്കും വെച്ചാണ് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത്. മാർച്ച് 13-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. യുവതിയുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഒളിവിൽ പോയ പ്രതി മുൻകൂർ ജാമ്യത്തിനായി […]
യുവതിയും യുവാവും ഒരേ കയറില്‍ ജീവനൊടുക്കിയ നിലയിൽ
തൃശൂര്‍: തൃശൂര്‍ മാളയില്‍ യുവതിയെയും യുവാവിനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പുത്തന്‍ചിറ സ്വദേശി ശ്രീജിത്ത് (30), വെണ്ണൂര്‍ സ്വദേശിനി മില്‍ന (24) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരേ കയറിന്റെ രണ്ടറ്റത്ത് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. പുത്തന്‍ചിറ വലിയപറമ്പിലുളള ശ്രീജിത്തിന്റെ വാടക വീട്ടിലായിരുന്നു മൃതദേഹങ്ങള്‍. കഴിഞ്ഞ ദിവസം മില്‍നയെ കാണാതായതായി കുടുംബാംഗങ്ങള്‍ മാള പൊലീസില്‍ പരാതി നല്‍കിയിരുന്നു. വിവാഹം നിശ്ചയിച്ചതിന് പിന്നാലെയാണ് മില്‍നയെ കാണാതായത്. തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇരുവരെയും ശ്രീജിത്തിന്റെ വാടക വീട്ടില്‍ മരിച്ച […]
