കൊച്ചി : പിറന്നാൾ ദിനത്തിൽ പോസ്റ്റുമായി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. കഴിഞ്ഞ ദിവസം ആയിരുന്നു സുരേഷ് ഗോപിയുടെ 68-ാം പിറന്നാൾ. കുടുംബത്തോടൊപ്പം കേക്ക് മുറിച്ച് അഘോഷിക്കുന്നതിന്റെ ഫോട്ടോയ്ക്കൊപ്പമാണ് അദ്ദേഹത്തിന്റെ പോസ്റ്റ്. ജീവിതമെന്ന മഹായാത്രയിൽ 68 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുന്നുവെന്ന് കുറിച്ച സുരേഷ് ഗോപി, നിങ്ങളുടെ വലിയ സ്നേഹത്തിന് മുന്നിൽ ഞാൻ എപ്പോഴും കടപ്പെട്ടിരിക്കുന്നുവെന്നും പറഞ്ഞു. “ജീവിതമെന്ന മഹായാത്രയിൽ 68 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു. കടന്നുപോയ വഴികളിലെല്ലാം എന്നെ താങ്ങിനിർത്തിയതും, ഇന്ന് ഞാൻ കാണുന്ന എന്നെ രൂപപ്പെടുത്തിയതും നിങ്ങൾ നൽകിയ സ്നേഹവും ഈശ്വരാനുഗ്രഹവുമാണ്. ഈ യാത്ര ഇനിയും തുടരുകയാണ്—കൂടുതൽ കരുത്തോടെ, കൂടുതൽ ജനങ്ങളിലേക്ക്, കൂടുതൽ നന്മകളിലേക്ക്! നിങ്ങളുടെ ഈ വലിയ സ്നേഹത്തിന് മുന്നിൽ ഞാൻ എപ്പോഴും കടപ്പെട്ടിരിക്കുന്നു. എല്ലാവർക്കും എൻ്റെ സ്നേഹവും പ്രാർത്ഥനകളും”, എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ.
സ്നേഹത്തിന് മുന്നിൽ കടപ്പെട്ടിരിക്കുന്നുവെന്ന് സുരേഷ് ഗോപി
