ഹമദ് രാജാവിന് പിന്തുണ പ്രഖ്യാപിച്ച് സോപാനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മനാമ: ബഹ്‌റൈൻ രാജ്യത്തോടും ഭരണാധികാരികളോടും വിശ്വസ്തതയും കൂറും പ്രഖ്യാപിച്ച് ബഹറിൻ സോപാനം വാദ്യകലാസംഘം പ്രത്യേക പരിപാടി സംഘടിപ്പിച്ചു. രാജ്യത്തിന്റെ പരമാധികാരത്തോടും സ്വാതന്ത്ര്യത്തോടും ആദരവർപ്പിച്ചു കൊണ്ടും, രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ അധികാരത്തിൽ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിൽ രാജ്യത്തെ ഉന്നതിയിലേക്ക് നയിക്കുന്ന സമർപ്പണത്തോടും സമഗ്രവികസനത്തോടൂം ദീർഘവീക്ഷണത്തോടൂം കൂറുപുലർത്തികൊണ്ടും ഉറച്ച പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുമാണ് ബഹ്‌റൈൻ പ്രവാസലോകത്തെ ഇന്ത്യൻ വാദ്യകലാകാര കൂട്ടായ്മയായ സോപാനം ബഹ്‌റൈൻ ആദരസഭ സംഘടിപ്പിച്ചത്.

മത, രാഷ്ട്രഭേദമന്യേ ബഹ്‌റൈൻ എന്ന രാജ്യവും രാജാവും രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും നൽകുന്ന കരുതലും സുരക്ഷയും സുസ്ഥിരതയും, കലാസാംസ്‌കാരിക സ്വാതന്ത്യവും പിന്തുണയും സമാനതകളില്ലാത്തതാണെന്നും, രാജ്യത്തിന്റെ സമഗ്രവികസനവും അതിവേഗം ഉയരുന്ന സമ്പദ് വ്യവസ്ഥയും രാജാവിന്റെ ഭരണനേതൃത്വത്തിൽ മുന്നേറുമ്പോൾ ഇന്ത്യൻ സമൂഹം അദ്ദേഹത്തിന്റെ സത്ഭരണത്തിന് പിന്തുണയും ആദരവും നൽകേണ്ടത് നമ്മുടെ കടമയാണെന്നും, രാജ്യത്തെ ഭരണാധികാരികളോട് നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നുവെന്നും സോപാനം ഡയറക്ടർ സന്തോഷ് കൈലാസ് ചടങ്ങിനെ അഭിസംബോധന ചെയ്തു. രാജാവിന് ആദരവും പിന്തുണയും രേഖപ്പെടുത്തുവാനായി നടത്തിയ പരിപാടിയിൽ നിരവധി ആളുകൾ പങ്കെടുത്തു. സോപാനം ചെയർമാൻ ചന്ദ്രശേഖരന്റെയും, കോഡിനേറ്റർ വിനീഷ് സോപാനത്തിന്റെയും, ട്രഷറർ രാജേഷ് മാരാരുടെയും നേതൃത്വത്തിൽ സോപാനം കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ, 500ൽ പരം സോപാനം കുടുംബാംഗങ്ങൾ ലോയൽറ്റി പ്രതിജ്ഞയിൽ ഒപ്പുരേഖപ്പെടുത്തി.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News