നീറ്റ് പരീക്ഷ നടത്തിപ്പിൽ കേന്ദ്രസര്‍ക്കാരിനെ പ്രശംസിക്കണമെന്ന് വി.മുരളീധരൻ, എതിർത്ത് സ്പീക്കർ; പ്രമേയം പാസാക്കി നിയമസഭ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: നീറ്റ് പരീക്ഷ ക്രമക്കേട് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചു. കേന്ദ്രീകൃത പരീക്ഷാ സമ്പ്രദായത്തിന്റെ വിശ്വാസത്തെക്കുറിച്ച് ഗുരുതരമായ സംശയങ്ങൾ ഉയരുകയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ ആണ് സർക്കാർ പ്രമേയം അവതരിപ്പിച്ചത്. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന ആക്ഷേപങ്ങൾ പരീക്ഷയുടെ വിശ്വാസികൾക്കെടുത്തി എന്ന് പ്രമേയം. പരീക്ഷാ ക്രമക്കേടിൽ ഭരണപരമായ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ നടപടി വേണം. പരീക്ഷ നടത്തിപ്പിന് സമഗ്ര നിയമനിർമ്മാണം വേണം. പരീക്ഷാ സംവിധാനം ശക്തിപ്പെടുത്തണം. പരീക്ഷ നടത്തിപ്പിന്റെ വിശ്വാസ്യത തിരിച്ചുപിടിക്കാൻ സമഗ്ര പരിഷ്കാരം ആവശ്യമാണ്. കൂണുപോലെ മുളച്ചു പൊന്തുന്ന മത്സരപരീക്ഷ പരിശീലന കേന്ദ്രങ്ങളെ നിയന്ത്രിക്കാനുള്ള നടപടി കൂടി വേണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെടണമെന്ന് ആര്യാടൻ ഷൗക്കത്ത് ആവശ്യപ്പെട്ടു.

നീറ്റ് പരീക്ഷാ ക്രമക്കേടു മൂലം ഉണ്ടായ ആശങ്കയെ കേന്ദ്രസർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ബിജെപി അംഗം വി മുരളീധരൻ മറുപടി നൽകി. NTA ചുമതലപ്പെടുത്തിയ ആളുകൾ വീഴ്ച വരുത്തിയപോൾ തന്നെ കേന്ദ്ര സർക്കാർ ഇടപെട്ടു. ക്രമക്കേട് സംബന്ധിച്ച കേസ് വേഗത്തിൽ തീർപ്പാക്കാൻ കേന്ദ്രം ഫാസ്റ്റ് കോടതികൾ സ്ഥാപിച്ചു.

കേരളത്തിലെ പിഎസ്സി പരീക്ഷയിലും ക്രമക്കേട് ഉണ്ടെന്ന് പത്രവാർത്ത വി മുരളീധരൻ ഉയർത്തിക്കാട്ടി. പരീക്ഷാക്രമക്കേടിൽ നടപടി സ്വീകരിച്ച കേന്ദ്രസർക്കാരിനെ പ്രശംസിക്കണം എന്ന ഭാഗം പ്രമേയത്തിൽ ഉൾപ്പെടുത്തണമെന്ന് വി മുരളീധരൻ. ക്രമക്കേട് മൂലമുണ്ടായ ആശങ്കയെ കേന്ദ്രസർക്കാർ ഗൗരവത്തോടെ കാണുന്നു. NTA ചുമതലപ്പെടുത്തിയ ആളുകൾ ആണ് വീഴ്ച വരുത്തിയത്.ക്രമക്കേടിൽ കേന്ദ്രസർക്കാർ ഫലപ്രദമായി ഇടപെട്ടെന്ന് വി മുരളീധരൻ പറഞ്ഞു. പ്രമേയത്തിൽ ചേർക്കണമെന്നും ആവശ്യം. ഇതാണോ ഭേദഗതി എന്ന് സ്പീക്കർ മറുപടി നൽകി.

ഭേദഗതികൾ സഭ തള്ളി, ഭേദഗതികൾ കൂടാതെ പ്രമേയം പാസാക്കി. ഭേദഗതികൾ ഉണ്ടെങ്കിൽ,ഭേദഗതി കാര്യം മാത്രം സഭയിൽ അവതരിപ്പിച്ചാൽ മതിയെന്നതാണ് നിയമസഭയുടെ കീഴ്വഴക്കം. ഭേദഗതിയിൽ രാഷ്ട്രീയ പ്രസംഗങ്ങൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ അഭിപ്രായത്തോട് യോജിക്കുന്നുവെന്ന് സ്പീക്കർ മറുപടി നൽകി.തർക്കിച്ചു വി മുരളീധരൻ രംഗത്തെത്തി. അത് ക്ലോസ് ചെയ്തെന്ന് സ്പീക്കർ മറുപടി നൽകി. ക്ലോസ് ചെയ്തത് തുറക്കാൻ സ്പീക്കർക്കു പോലും അധികാരമില്ല എന്ന് ചെയർ. അങ്ങേക്ക് പാർലമെൻറ് രീതികൾ അറിയാമല്ലോ എന്നും സ്പീക്കർ മറുപടി നൽകി.

.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News