അബുദാബി: യുഎഇയുടെ സ്വപ്നപദ്ധതിയായ ഇത്തിഹാദ് റെയിൽ സർവീസ് ആരംഭിച്ചു. മലയാളികൾ ഉൾപ്പെടെയുള്ളവർ ആദ്യയാത്രയുടെ ഭാഗമായി. അബുദാബി- ഫുജൈറ റൂട്ടിൽ ആണ് ആദ്യഘട്ടത്തിൽ സർവീസ്. രാവിൽ 5:21ന് ഫുജൈറയിൽ നിന്ന് അബുദാബിയിലേക്ക് ആയിരുന്നു ആദ്യ ട്രെയിൻ. ഒരു മണിക്കൂർ അൻപത് മിനിറ്റ് എടുത്ത് ട്രെയിൻ ഫുജൈറയിൽ എത്തി.
ആദ്യ ഘട്ടത്തിൽ വേഗത കുറച്ചാണ് യാത്ര. ദുബായ് ഭരണാധികാരികളുടെ ദീർഘവീക്ഷണമാണ് പദ്ധതിക്ക് കരുത്ത് ആയതെന്ന് ഇതിഹാദ് റെയിൽ നെറ്റ്വർക്ക് പെർഫോമൻസ് മാനേജർ മൻസൂർ അൽമുല്ല പറഞ്ഞു. മൂന്ന് മാസത്തിനുള്ളിൽ ദുബായ് ഉൾപ്പടെയുള്ള റൂട്ടിലൂടെ ട്രെയിൻ ഓടും. ഗതാഗതക്കുരിക്ക് അഴിക്കാമെന്ന വലിയ പ്രതീക്ഷയും യുഎഇയ്ക്ക് ഉണ്ട്.
ഇത്തിഹാദ് റെയൽ ആപ്ലിക്കേഷൻ വഴിയും വെബ്സൈറ്റ് വഴിയും ബുക്ക് ചെയ്യാം. കംഫർട്ട് ക്ലാസ് ടിക്കറ്റിന് അൻപത്തിയഞ്ച് ദിഹവും പ്രീമിയം ക്ലാസിന് നൂറ്റി ഇരുപത് ദിർഹവുമാണ് ടിക്കറ്റ് നിരക്ക്.സെപ്റ്റംബർ 30ഓടെ ദുബായ്, അൽ ദൈദ് സ്റ്റേഷനുകളും ഡിസംബർ 30നകം അൽ ദഫ്ര മേഖലയിലെ സ്റ്റേഷനുകളും പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. പദ്ധതിയുടെ പൂർണരൂപം കൈവരിച്ചുകൊണ്ട് 2027 മാർച്ച് 30നകം ഷാർജ സ്റ്റേഷനിലേക്കും സർവീസ് നീട്ടുമെന്ന് അധികൃതർ വ്യക്തമാക്കി.
