തൃണമൂൽ പിടിക്കാൻ വിമതരുടെ നീക്കം; പാർട്ടി ചിഹ്നവും ആസ്തിയും വേണമെന്ന് ആവശ്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: തൃണമൂൽ പിടിക്കാൻ വിമതരുടെ നിർണായക നീക്കം. പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ എംഎൽഎമാർ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. പാർട്ടിയുടെ ചിഹ്നവും ആസ്തിയും തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും , യഥാർത്ഥ തൃണമൂൽ കോൺ​ഗ്രസ് തങ്ങളാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് ഇവർ അവകാശപ്പെട്ടു. 440 കോടി രൂപയാണ് ടിഎംസിയുടെ അക്കൗണ്ടിൽ ഉള്ളത്. ടിഎംസി അധ്യക്ഷനായി അരൂപ് റോയിയെ നിയമിച്ചതായും കമ്മീഷണറെ അറിയിച്ചു. മമതയുടെ അനന്തരവനായ അഭിഷേക് ബാനർജിയെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും വിമതർ നീക്കിയിരുന്നു.

പാർട്ടിയിലെ ഭൂരിഭാഗം ജനപ്രതിനിധികളും തങ്ങൾക്കൊപ്പമാണെന്നാണ് വിമത വിഭാഗം അവകാശപ്പെടുന്നത്. തൃണമൂലിന്റെ ആകെയുള്ള 80 എം.എൽ.എമാരിൽ 65 പേരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് ഇവരുടെ വാദം. മമത ബാനർജിക്ക് ഒപ്പം ഇപ്പോൾ വെറും 14 എം.എൽ.എമാർ മാത്രമാണുള്ളത്. ലോക്‌സഭയിലെ 28 തൃണമൂൽ എം.പിമാരിൽ 20 പേരും മമതയെ കൈവിട്ട് വിമതർക്കൊപ്പം ചേർന്നു. അരൂപ് റോയിയുടെ നേതൃത്വത്തിൽ രൂപീകരിച്ച 30 അംഗ ദേശീയ വർക്കിംഗ് കമ്മിറ്റിയുടെ പട്ടിക വിമതർ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി കഴിഞ്ഞു. പാർട്ടിയുടെ പേരും ചിഹ്നവും അനധികൃതമായി ഉപയോഗിച്ചതിന് വിമതർക്കെതിരെ മമത വിഭാഗം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കൂടാതെ, തങ്ങളുടെ പുതിയ ഭാരവാഹികളുടെ പട്ടിക മമത വിഭാഗവും തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചിട്ടുണ്ട്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News