കൊച്ചി : ഒരുകാലത്ത് സോഷ്യൽ മീഡിയയിൽ ഏറെ വിമർശനങ്ങൾ നേരിട്ട ആളാണ് രേണു സുധി. എന്നാൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് തനിക്ക് കാൻസർ ആണെന്ന് രേണു വെളിപ്പെടുത്തിയതിന് പിന്നാലെ പരിസഹിച്ചവർ തന്നെ അവർക്ക് വേണ്ടി ആശ്വാസവാക്കുകളുമായി എത്തി. എന്നാൽ കഴിഞ്ഞ ദിവസം കിച്ചു സുധി നടത്തിയ ചില വെളിപ്പെടുത്തലും പിന്നാലെ രേണു നൽകിയ മറുപടിയും വീണ്ടും രൂക്ഷവിമർശനങ്ങൾക്ക് ഇടയാക്കിയിരിക്കുകയാണ്. ഒന്നും അറിയാതെയാണ് തന്നെ സോഷ്യൽ മീഡിയയിൽ പലരും കുറ്റപ്പെടുത്തുന്നതെന്ന് പറയുകയാണ് രേണു സുധി. “കാൻസർ രോഗിയായ എൻറെ മനസ് എത്രത്തോളം വേദനിക്കുന്നുണ്ടെന്ന് നിങ്ങൾക്ക് അറിയാമോ? എൻറെ മനസിനെ വേദനിപ്പിക്കരുതെന്നാണ് എല്ലാവരോടും ഡോക്ടേഴ്സ് പറഞ്ഞിരിക്കുന്നത്. നിങ്ങൾ ഉദ്ദേശിക്കുന്നത് പോലെയല്ല എൻറെ അസുഖം. നിങ്ങളുടെ വിചാരം ബ്രസ്റ്റ് കാൻസർ ആണെന്നാണ്. അത് മാത്രമല്ല എൻറെ അസുഖം. എന്നെ രക്ഷിച്ചെടുക്കാനുള്ള ചാൻസ് ഡോക്ടർ പറഞ്ഞത് എത്രയെന്ന് പോലും നിങ്ങൾക്ക് അറിയില്ല. അതൊന്നും അറിയാതെയാണ് സോഷ്യൽ മീഡിയയിൽ കിടന്ന് എന്നെ കുറ്റപ്പെടുത്തുന്നത്”, എന്നായിരുന്നു രേണുവിന്റെ വാക്കുകൾ. തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് രേണു ഈകാര്യങ്ങൾ വ്യക്തമാക്കിയത്.
കുറ്റപ്പെടുത്തുന്നവരോട് രേണു സുധി
