ലോഡും സ്പീഡും ഓവറാണ്! ടിപ്പറുകൾക്ക് പിന്നാലെ എംവിഡി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: അമിത വേഗതയും അമിത ലോഡുമുള്ള ടിപ്പർ ലോറികളെ പിടികൂടാൻ മോട്ടോർ വാഹന എൻഫോഴ്‌സ്‌മെന്റ് വിഭാഗം രംഗത്തിറങ്ങി. പരിശോധനയിൽ ടിപ്പറുകൾ ഉൾപ്പെടെ 316 ചരക്ക് വാഹനങ്ങൾക്കെതിരെ കേസെടുത്തു. 40.50 ലക്ഷം രൂപ വിവിധ കുറ്റങ്ങൾക്ക് പിഴ ചുമത്തി. ആകെ 40.50 ലക്ഷം രൂപ പിഴ ചുമത്തിയതിൽ, അമിത ലോഡ് കയറ്റിയ 65 വാഹനങ്ങൾക്ക് മാത്രം 21.48 ലക്ഷം രൂപ പിഴയിട്ടതായി അധികൃതർ അറിയിച്ചു. മൂന്ന് ടിപ്പർ ലോറികളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കിയിട്ടുണ്ട്. കൊട്ടാരക്കരയിൽ കഴിഞ്ഞ ആഴ്ച മൂന്നുപേർ മരിച്ച ടിപ്പർ അപകടത്തെ തുടർന്നാണ് എറണാകുളം ജില്ലയിൽ പരിശോധന ശക്തമാക്കിയിരിക്കുന്നത്. രാത്രിയും പകലുമായി പ്രധാന ചരക്ക് ഗതാഗത മാർഗങ്ങളിൽ പ്രത്യേക പരിശോധനകൾ നടത്തി വാഹനങ്ങൾ പിടികൂടി. അമിത ഭാരമുള്ള ടിപ്പർ ലോറികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതോടെ ഈ വാഹനങ്ങൾക്ക് നികുതി അടയ്ക്കൽ ഒഴികെയുള്ള സേവനങ്ങൾ ലഭിക്കില്ല.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News