ദുബായിൽനിന്നും കൊച്ചിയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം സർവീസ് റദ്ദാക്കി

ദുബായ്: ദുബായിൽനിന്നും കൊച്ചിയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം റദ്ദാക്കി. വ്യാഴാഴ്ച വൈകിട്ട് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് പലതവണ സമയം മാറ്റിയ ശേഷം ഒടുവിൽ റദ്ദാക്കിയത്. യാത്രക്കാരെ മണിക്കൂറുകളോളം വിമാനത്തിൽ ഇരുത്തിയ ശേഷമാണ് വിമാനം റദ്ദാക്കിയത്. തുടർന്ന് യാത്രക്കാരെയെല്ലാം വിമാനത്തിൽനിന്നും പുറത്തിറക്കി ഹോട്ടലിലേയ്ക്ക് മാറ്റി. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം റദ്ദാക്കിയതെന്ന് സ്പൈസ് ജെറ്റ് അധികൃതർ അറിയിച്ചു. നാലുമണിക്കൂറിലേറെ എ.സി.യില്ലാതെ വിമാനത്തിൽ ഇരുത്തിയതായി യാത്രക്കാർ പറഞ്ഞു. യാത്രക്കാരുടെ പ്രതിഷേധത്തിന് പിന്നാലെയാണ് വിമാനം റദ്ദാക്കാൻ തീരുമാനിച്ചത്. പുതിയസമയം പിന്നീട് അറിയിക്കും. കഴിഞ്ഞ ബുധനാഴ്ചയും ദുബായിൽ നിന്നുള്ള സ്പൈസ് ജെറ്റ് വിമാനം മണിക്കൂറുകളോളം വൈകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *