ബോളിവുഡ് താരം ആമിര്‍ ഖാന്‍ വീണ്ടും വിവാഹിതനായി

ബോളിവുഡ് താരം ആമിര്‍ ഖാന്‍ 61-ാം വയസ്സിൽ വീണ്ടും വിവാഹിതനായി. ദീര്‍ഘകാല സുഹൃത്ത് ​ഗൗരി സ്പ്രാട്ട് ആണ് വധു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ഇരുവരും ഡേറ്റിം​ഗില്‍ ആയിരുന്നു. മുംബൈ ബാന്ദ്ര പാലി ഹില്ലിലെ ആമിറിന്‍റെ വസതിയില്‍ രജിസ്റ്റര്‍ വിവാഹമാണ് നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ 150 പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. 61 കാരനായ ആമിറിന്‍റെ മൂന്നാം വിവാഹമാണ് ഇത്.

47 കാരിയായ ​ഗൗരിയുടെ രണ്ടാം വിവാഹവും. ആമിറിന്‍റെ ആദ്യ വിവാഹങ്ങളിലെ മക്കളായ ജുനൈദ് ഖാന്‍, ഇറ ഖാന്‍, ആസാദ് റാവു ഖാന്‍, ​ഗൗരിയുടെ ആദ്യ വിവാഹത്തിലെ മകന്‍ ക്വിന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ഗൗരി സ്പ്രാട്ടുമായുള്ള ബന്ധത്തെക്കുറിച്ച് 2025 മാര്‍ച്ചില്‍ അറുപതാം പിറന്നാള്‍ ദിനത്തിലാണ് ആമിര്‍ ഖാന്‍ ആദ്യമായി തുറന്ന് പറഞ്ഞത്. 25 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ​ഗൗരിയെ ആദ്യമായി കണഅടുമുട്ടിയതെന്നും കസിന്‍ നുസ്രത്ത് ഖാന്‍ വഴി ആയിരുന്നു അതെന്നും ആമിര്‍ പറഞ്ഞിരുന്നു.

വിവാഹത്തീയതിയടക്കം ആമിര്‍ അന്ന് പ്രഖ്യാപിച്ചിരുന്നു. “വിവാഹത്തെക്കുറിച്ചുള്ള വാർത്തകളെല്ലാം സത്യമാണ്. ജൂലൈ 5നാണ് വിവാഹം. ഗൗരിയെ കണ്ടുമുട്ടാനായതിൽ ഞാൻ വലിയ ഭാ​ഗ്യവാനാണ്. നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് അവൾ. അവൾക്കൊപ്പം ഞാൻ സന്തോഷവാനായിരിക്കും”, ആമിര്‍ ഖാന്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *